Book Name in English : Sarppasamskaram Athava Sarppasanthi
ലോകത്തിൽ പലരാജ്യങ്ങളിലും, പലമതങ്ങളിലും സർപ്പങ്ങളെക്കുറിച്ച് വിശ്വാസം നിലനിൽക്കുന്നുണ്ടെങ്കിലും ഭാരതത്തിൽ വിശിഷ്യാ കേരളം, കർണ്ണാടകം തുടങ്ങിയ ദേശങ്ങളിൽ അദ്വിതീയ സ്ഥാനം സർപ്പങ്ങൾക്കും സർപ്പാരാധനയ്ക്കും നല്‌കിയിട്ടുണ്ട്. അവയ്ക്ക് ആചരണരീതികളും ക്രിയാപദ്ധതികളും വഴി നൂറ്റാണ്ടുകളായി കേരളത്തിൽ നാഗോപാസന നടത്തിവരുന്നുണ്ട് നാഗപൂജാവിധികളിലും ദോഷപരിഹാരക്രിയകളിലും പിൽക്കാലത്ത് അപചയം സംഭവിച്ചിട്ടുള്ളതായി കാണുന്നു. ബൃഹത്തായ പല പദ്ധതികളും നഷ്ടപ്രായത്തിലാണുള്ളത്. അത്തരം ഒരു ക്രിയാപദ്ധതിയെ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് സർപ്പസംസ്‌കാരം അഥവാ സർപ്പശാന്തി തലമുറകളായി അനുഭവിച്ചുവരുന്ന സർപ്പദോഷങ്ങൾ സർപ്പഹത്യാപാപം, കാവ് നശിപ്പിക്കൽ, കാവിൽ അഗ്നിപടരൽ തുടങ്ങിയവ വഴി സർപ്പദോഷങ്ങൾ തലമുറകളായി അനുഭവിക്കാവുന്നതാണ് ഇവയ്ക്കെല്ലാമുള്ള വിധിപ്രകാരമുള്ള പരിഹാരമാണ്.Write a review on this book!. Write Your Review about സർപ്പസംസ്‌കാരം അഥവാ സർപ്പശാന്തി Other InformationThis book has been viewed by users 80 times