Book Name in English : Haalaasyamaahaathmyam
ഏതാണ്ട് അരനൂറ്റാണ്ടു മുമ്പുവരെ മിക്കവാറുമെല്ലാ ഹൈന്ദവ ഗൃഹങ്ങളിലും നിത്യപാരായണത്തിനു വിധേയമാക്കിയിരുന്ന വിശിഷ്ട കൃതിയാണ് ’ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്.’ സർവഭീഷ്ടദായകനായ ശ്രീപരമേശ്വരന്റെറെ അറുപത്തിനാലു ലീലകൾ അതിമനോഹരമായി അവ തരിപ്പിച്ചിരിക്കുന്നൊരു കൃതിയാണിത്. മധുര മഹാക്ഷേത്രത്തിൽ പ്രതി ഷ്ഠിതനായിരിക്കുന്ന ശ്രീസുന്ദരേശ്വരൻ്റെ അപദാനങ്ങളുടെ ആവിഷ്കാര മാണ് ഹാലാസ്യമാഹാത്മ്യം. മധുരയാണ് ഹാലാസ്യം. മീനാക്ഷിക്ഷേത്ര മെന്നാണ് ഇവിടെത്തെ ക്ഷേത്രം ഇന്ന് അറിയപ്പെടുന്നതെങ്കിലും ശ്രീസുന്ദ രേശ്വര പ്രതിഷ്‌ഠക്കായിരുന്നു പണ്ട് പ്രസിദ്ധി. പരമശിവൻ അണിഞ്ഞിരി ക്കുന്ന ചന്ദ്രക്കലയിൽനിന്നുള്ള മധുരമായ പീയൂഷവർഷത്തിൽ നനയുന്ന തുകൊണ്ടാണ് മധുരാപുരി എന്ന നാമധേയമുണ്ടായത്.
തമിഴിലെ പരജ്യോതിമുനി രചിച്ച ’തിരുവിളയാടൽപുരാണം’ നീലകണ്ഠദീക്ഷിതർ ’ശിവലീലാർണവം’ എന്ന പേരിൽ സംസ്കൃതത്തി ലേക്കു വിവർത്തനം ചെയ്തു ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ (1857-1904) ’ശിവലീലാർണവ’ത്തെ ’ഹാലാസ്യമാഹാത്മ്യം’ എന്ന പേരിൽ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ആ കൃതിയാണ് ഇപ്പോൾ ഞങ്ങൾ സജ്ജനപക്ഷം ഭക്ത്യാദരപൂർവ്വം സമർപ്പിക്കുന്നത്.
പ്രശസ്‌ത എഴുത്തുകാരനും പ്രഭാഷകനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരണമായ സന്നിധാനം മാസികയുടെ അസി.എഡിറ്ററുമായ ശ്രീ.കരുപ്പൂരു ജി.വി.നായരാണ് ഈ കൃതി സശ്രദ്ധം സംശോധനം ചെയ്‌തിരിക്കുന്നത്.
’ഹാലാസ്യമാഹാത്മ്യം’ പാരായണം ചെയ്യുന്നവർക്ക് സംസാരസാ ഗരമാകുന്ന വൻകടൽ സസന്തോഷം തരണംചെയ്യാം. ഇഹലോകസുഖങ്ങ ളെല്ലാം കൈവരും. സർവതീർഥസ്‌നാനവും സകല യാഗങ്ങളും സർവദാ നവും സർവക്ഷേത്രദർശനങ്ങളും ചെയ്യുന്നവർക്കുള്ള ഫലം ലഭിക്കുംWrite a review on this book!. Write Your Review about ഹാലാസ്യമാഹാത്മ്യം Other InformationThis book has been viewed by users 16 times