Book Name in English : Hrudayakavadam Thurakkumpol
നര്‍മ്മത്തിന്‍റെ അക്ഷരദീപ്തിയോടെ സമകാലത്തെ ആവിഷ്കരിക്കുന്ന കവിതകള്‍. അമേരിക്കന്‍ മണ്ണിലിരുന്ന് കേരളത്തെയും സ്വന്തം ചുറ്റുപാടുകളെയും ആവാഹിച്ചുകൊണ്ട് കവിതയെഴുതുമ്പോള്‍ അതൊരു നാടിന്‍റെ സ്പന്ദനങ്ങളായി ഉയിര്‍ക്കൊള്ളുന്നു. പോയ കാലത്തിന്‍റെ ആകുലതകളും വര്‍ത്തമാനകാല സംഭവങ്ങളും കോര്‍ത്തിണക്കി ഭാവികാലത്തിലേക്ക് കണ്ണും നട്ടൊരു കാവ്യഹൃദയം. ഹൃദയകവാടം തുറക്കും ക്രിസ്മസ്, ചന്ദ്രികാചര്‍ച്ചിതമാം ക്രിസ്മസ് രാത്രി, ഹാലോവിന്‍ ഭീകര മധുരദിനം, ഏഴാംകടലിനക്കരെ... തുയിലുണരൂ..., ഏഴാംകടലിനക്കരെ പുതുമാരന്‍റെ ഓണം, അഴിമതി സൂക്തങ്ങള്‍, ബെത്ലഹേമിലെ കനകതാരം, ഹൃദയത്തിന്‍ അള്‍ത്താരയില്‍, കടലിനക്കരെ എന്‍ പ്രാണപ്രേയസീ..., കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്രവെളിച്ചം, തുടങ്ങിയ കവിതകളിലൂടെ മതാതീതമായ കാഴ്ചപ്പാടും സ്നേഹസ്പര്‍ശവും അവയുടെ ഉള്‍തുടിപ്പുകളും ആവിഷ്കരിക്കുന്ന കാവ്യസമാഹാരം.Write a review on this book!. Write Your Review about ഹൃദയകവാടം തുറക്കുമ്പോൾ Other InformationThis book has been viewed by users 13 times