അള്‍ജിയേഴ്സിലെ കോണ്‍സ്റ്റാന്‍ടൈന്‍ പ്രവിശ്യയില്‍ 1913 നവംബര്‍ 7-ാം തീയതിയായിരുന്നു ആല്ബേര്കാമുവിന്റെ ജനനം. 1918-ല്‍ ബെല്കോര്ട്ടിലെ ഒരു പ്രൈമറി സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ചത്. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ 1930-ല്‍ അവന് ആര്ന്ദ്രേജിദിന്റെയും മോണ്ദര്ലാന്റിന്റെയും മല്റോയുടെയും കൃതികള്‍ വായിക്കാന്‍ തുടങ്ങിയിരുന്നു. 1939-ല്‍ കാമു രണ്ട് ഉപന്യാസ സമാഹാരങ്ങള്‍ പുറത്തിറക്കി. തുടര്‍ന്ന് അനേകം നോവലുകളും, നിരൂപണങ്ങളും, രാഷ്ട്രീയലേഖനങ്ങളും എഴുതി. 1957-ല്‍ നാല്പത്തി നാലാം വയസ്സില്‍ സ്വീഡിഷ് അക്കാദമി കാമുവിന് സാഹിത്യത്തിനുളള നോബല്‍ പുരസ്കാരം നല്കി ആദരിക്കുകയുണ്ടായി. 1960 ജനുവരി 4-ാം തീയതി സെന്സിനും പാരീസിനുമിടയില്‍ സംഭവിച്ച അപകടത്തില്‍ മരണപ്പെട്ടു.