പ്രശസ്തനായ ആധുനിക ചെറുകഥാകൃത്താണ് ടി. പത്മനാഭന്‍. മുഴുവന്‍ പേര് തിണക്കല്‍ പത്മനാഭന്‍. അദ്ദേഹം മലയാള കഥാരചനയില്‍ ആഖ്യാന കലയില്‍ പുതിയ പാതകള്‍ വെട്ടിത്തുറന്ന ആളാണ് എന്ന് പരക്കെ വിശ്വസിക്കുന്നു. വാസ്തവികതയെ വെല്ലുന്ന സാങ്കല്പികതയ്ക്കുദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ കഥകള്‍. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് അദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. 1974-ല്‍ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡും 1996-ല്‍ 'ഗൗരി' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. എന്നാല്‍ ഈ പുരസ്കാരങ്ങള്‍ അവാര്‍ഡ് സംവിധാനത്തോടുള്ള എതിര്‍പ്പു മൂലം ഇദ്ദേഹം നിഷേധിച്ചു[