ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജര്‍മ്മന്‍ എഴുത്തുകാരില്‍ ഒരാളായിരുന്നു ഫ്രാന്‍സ് കാഫ്ക (IPA: [ˈfranʦ ˈkafka]) (ജൂലൈ 3, 1883 – ജൂണ്‍ 3, 1924). പഴയ ഓസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബൊഹേമിയയില്‍, ഇന്നു ചെക്ക് ഗണരാജ്യത്തിന്റെ തലസ്ഥാനമായിരിക്കുന്ന പ്രാഗ് നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. പഴയപ്രേഗിലെ നഗര ചത്വരത്തില്‍ വിശുദ്ധ നിക്കോളാസിന്റെ പള്ളിക്കടുത്തുള്ള അദ്ദേഹത്തിന്റെ ജന്മവീട് ഇന്ന് കാഫ്ക മ്യൂസിയമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.