വള്ളത്തോള്‍ നാരായണ മേനോന്‍ Author

Vallathol Narayana Menon

1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ എന്ന പാർവതി അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ (16 ഒക്ടോബർ 1878 - 13 മാർച്ച് 1958). കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കല കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്.
കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു.പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. കിരാത ശതകം, വ്യാസാവതാരം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച ആദ്യകാല കൃതികൾ.

1894-ൽ ഭാഷാപോഷിണി മാസികയുടെ കവിതാ പുരസ്‌കാരം അദ്ദേഹം നേടി. തുടർന്ന് ഭാഷാപോഷിണി, കേരള സ ഞ്ചാരി, വിജ്ഞാന ചിന്താമണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വാൽമീകി രാമായണത്തിൻ്റെ മലയാളത്തിലേക്കുള്ള വിവർത്തനമായിരുന്നു വിവർത്തനത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സാഹിത്യ സംഭാവന. 1905-ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വന്നു.

1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് ബധിരവിലാപം എന്ന കവിത രചിച്ചത്. 1913-ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത്. വാല്മീകിരാമായണം, അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയ സംസ്കൃതകൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

മഹാത്മ ഗാന്ധിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാത്മജിയെപ്പറ്റിയെഴുതിയ കൃതിയാണ് എന്റെ ഗുരുനാഥൻ. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ച് അദ്ദേഹം എഴുതിയ വിലാപകാവ്യമാണ് ബാപ്പുജി.

പുരസ്കാരങ്ങൾ
കവിതിലകൻ
കവിസാർവഭൗമ
പത്മവിഭൂഷൺ



Need some editing or want to add info here ?, please write to us.

Other Books by Author Vallathol Narayana Menon