സാറാ ജോസഫ് Author

Sara Joseph

സാറാ ജോസഫ്1946 ഫെബ്രുവരി 10-ന് തൃശൂര്‍ ജില്ലയിലെ കുരിയച്ചിറയില്‍ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനിച്ചു. ഗവണ്മെന്റ് കോളേജ് അദ്ധ്യാപികയായി വിരമിച്ച സാറ ജോസഫ് കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭര്‍ത്താവ് ജോസഫ് നിര്യാതനായി. ഗീത, വിനയ‌ന്‍, സംഗീത എന്നിവരാണ് മക്കള്‍.മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും,ചെറുകഥാകൃത്തും അറിയപ്പെടുന്ന പെണ്ണെഴുത്തുകാരിയുമാണ് സാറാ ജോസഫ്(1946-). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ രചനകളില്‍ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്‌ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനില്‍പ്പും ദര്‍ശിക്കുവാ‌ന്‍ സാധിക്കും.



Need some editing or want to add info here ?, please write to us.

Other Books by Author Sara Joseph
Cover Image of Book ആതി
Rs 325.00  Rs 305.00
Cover Image of Book ബുധിനി
Rs 450.00  Rs 427.00
Cover Image of Book എസ്തേർ
Rs 180.00  Rs 171.00
Cover Image of Book കറ
Rs 875.00  Rs 822.00