ചെഗുവേര ഏണസ്റ്റോ ചെഗുവേര Author

Cheguera Ernesto Cheguvera

അര്‍ജന്റീനയില്‍ ജനിച്ച മാര്‍ക്സിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏര്‍ണസ്റ്റോ ഗുവേര ഡി ലാ സെര്‍ന (സ്പാനിഷ് ഉച്ചാരണം: [ˈtʃe ɣeˈβaɾa](൨)) 1928 മേയ് 14(൧)- 1967 ഒക്ടോബര്‍ 9). ക്യൂബ‌ന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാ‌ന്‍ ഒളിപ്പോരുള്‍പ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാര്‍ഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.ചെറുപ്പത്തില്‍ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളില്‍ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകള്‍ നേരിട്ട് മനസ്സിലാക്കാ‌ന്‍ സാധിച്ചു.[4] ഈ യാത്രകളുടെ അനുഭവങ്ങളും അതില്‍ നിന്നുള്‍ക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാ‌ന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. .[5] മാര്‍ക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയില്‍ പ്രസിഡന്റ് ജേക്കബ് അര്‍ബ‌ന്‍സ് ഗുസ്മാ‌ന്‍ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങള്‍ ഇടയാക്കി. ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയര്‍മാ‌ന്‍ തുടങ്ങിയ തസ്തികകള്‍ വഹിക്കുകയും ചെയ്തു.1956-ല്‍ മെക്സിക്കോയില്‍ ആയിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1956 ല്‍ ഏകാധിപതിയായ ജനറല്‍ ഫുള്‍ജെ‌ന്‍സിയോ ബാറ്റിസ്റ്റയെ‍ ക്യൂബയില്‍ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്ര‌ന്‍‌മ എന്ന പായ്ക്കപ്പലില്‍ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു.[6] വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടര്‍” എന്ന പദവിയില്‍ നിയമിതനായ ചെഗുവേരയായിരുന്നു മു‌ന്‍ഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തില്‍ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965-ല്‍ കോംഗോയിലും തുടര്‍ന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയില്‍ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്ക‌ന്‍ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും[7] സഹായത്തോടെയുള്ള ഒരു ആക്രമണത്തില്‍ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബര്‍ 9-നു ബൊളീവിയ‌ന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് വിചാരണ കൂടാതെ വധിച്ചു



Need some editing or want to add info here ?, please write to us.

Other Books by Author Cheguera Ernesto Cheguvera