ഡോ സുകുമാര്‍ അഴിക്കോട് Author

Dr Sukumar Azhikode

ഡോ. സുകുമാര്‍ അഴിക്കോട്പനങ്കാവിൽ വീട്ടിൽ വിദ്വാൻ പി. ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളിൽ നാലാമനായി 1926 മേയ് 12-ന്‌ കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ കെ.ടി. സുകുമാരൻ എന്ന സുകുമാർ അഴീക്കോട് ജനിച്ചു. കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും സാമൂഹ്യ നിരീക്ഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് . സഞ്ചരിക്കുന്ന മനസാക്ഷിയായും പ്രഭാഷണ കലയുടെ കുലപതിയായും ഇദ്ദേഹം അറിയപ്പെട്ടു. പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ്സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു.

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി പുരസ്കാരം - 1985 മലയാള സാഹിത്യ വിമർശനം
മാതൃഭൂമി പുരസ്കാരം - 2011
വയലാർ അവാർഡ് - 1989
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
രാജാജി അവാർഡ്
സുവർണ്ണ കൈരളി അവാർഡ്
പുത്തേഴൻ അവാർഡ്
എഴുത്തച്ഛൻ പുരസ്കാരം - 2004
സി.എൻ. അഹമ്മദ് മൗലവി എം.എസ്.എസ് അവാർഡ്

പ്രധാന കൃതികള്‍

ആശാന്റെ സീതാകാവ്യം - 1954
രമണനും മലയാളകവിതയും - 1956
പുരോഗമനസാഹിത്യവും മറ്റും - 1957
മഹാത്മാവിന്റെ മാർഗ്ഗം - 1959
ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു - 1963
മഹാകവി ഉള്ളൂർ - 1979
വായനയുടെ സ്വർഗ്ഗത്തിൽ - 1980
മലയാള സാഹിത്യവിമർശനം - 1981
ചരിത്രം സമന്വയമോ സംഘട്ടനമോ? - 1983
തത്ത്വമസി - 1984
മലയാള സാഹിത്യപഠനങ്ങൾ - 1986
വിശ്വസാഹിത്യ പഠനങ്ങൾ - 1986
തത്ത്വവും മനുഷ്യനും - 1986
ഖണ്ഡനവും മണ്ഡനവും - 1986
എന്തിനു ഭാരതാംബേ - 1989
അഴീക്കോടിന്റെ പ്രഭാഷണങ്ങൾ എഡിറ്റർ: പി.വി. മുരുകൻ - 1993
ഗുരുവിന്റെ ദുഃഖം - 1993
അഴീക്കോടിന്റെ ഫലിതങ്ങൾ - 1995
അഴീക്കോടിന്റെ പ്രഭാഷണങ്ങൾ - 1995
ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ -1997
പാതകൾ കാഴ്ചകൾ - 1997
നവയാത്രകൾ - 1998
ഭാരതീയത - 1999
പുതുപുഷ്പങ്ങൾ - 1999
തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ - എഡിറ്റർ: ബാലചന്ദ്രൻ വടക്കേടത്ത് - 1999
ദർശനം സമൂഹം വ്യക്തി - 1999
പ്രിയപ്പെട്ട അഴീക്കോടിനു് - 2001
ഇന്ത്യയുടെ വിപരീത മുഖങ്ങൾ - 2003
എന്തൊരു നാട് - 2005
അഴീക്കോടിന്റെ ലേഖനങ്ങൾ - 2006
നട്ടെല്ല് എന്ന ഗുണം - 2006[8]
അഴീക്കോടിന്റെ ആത്മകഥ



Need some editing or want to add info here ?, please write to us.

Other Books by Author Dr Sukumar Azhikode