കേരളത്തിലെ ഒരു സ്വതന്ത്ര പത്രപ്രവർത്തകനും ജീവചരിത്രകാരനും എഴുത്തുകാരനുമാണ് താഹ മാടായി. വ്യത്യസ്തരായ സാധാരണ മനുഷ്യരെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടുന്ന രീതിയിലുള്ള അഭിമുഖങ്ങളും ഓർമ്മകളും എഴുതുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളം വാരിക, മാധ്യമം ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു. കണ്ണൂരിൽ നിന്നു പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ എഡിറ്റർ ആയിരുന്നു. നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രധാന കൃതികൾ
ദേശമേ ദേശമേ ഇവരുടെ ജീവിതവർത്തമാനം കേൾക്ക്
കണ്ടൽ പൊക്കുടൻ
ചിത്രശലഭങ്ങൾക്ക് ഉന്മാദം
മാമുക്കോയ ജീവിതം
സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ
എ.അയ്യപ്പൻ : കണ്ണീരിന്റെ കണക്ക് പുസ്തകം
മുഖം
പുനത്തിലിന്റെ ബദൽ ജീവിതം
നഗ്നജീവിതങ്ങൾ
കാരി