പി. കുഞ്ഞിരാമന് നായര്‍ ( നവംബര്‍ 4, 1905 - മേയ് 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാല്‍പ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമന് നായര്‍, തന്നെ പിന്തുടര്‍ന്ന അനേകം യുവകവികള്‍ക്ക് പ്രചോദനമേകി. പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങള്‍, ദേവതാസങ്കല്‍പ്പങ്ങള്‍ എന്നിവയുടെ, ചുരുക്കത്തില്‍ കേരളീയതയുടെ നേര്‍ച്ചിത്രങ്ങളാണ് പിയുടെ കവിത.