Sakkaria
സക്കറിയ1945 ജൂണ്‍ 5-ാം തീയതി മീനച്ചില്‍ താലൂക്കില്‍ ഉരുളികുന്നത്ത് മുണ്ടാട്ടുചുണ്ടയില്‍ കുഞ്ഞച്ചന്റെയും ത്രേസ്യാക്കുട്ടിയുടെയും ഇളയ മകനായി ജനിച്ചു. ശ്രീദയാനന്ദ പ്രൈമറി സ്‌കൂള്‍ ഉരുളിക്കുന്നം, സെന്റ് ജോസഫ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിളക്കുമാടം, സെന്റ് തോമസ് കോളജ് പാലാ, സെന്റ് ഫിലോമിനാസ് കോളജ് മൈസൂര്‍, സെന്‍ട്രല്‍ കോളജ് ബാംഗ്ലൂര്‍, എന്നിവിടങ്ങളില്‍ പഠിച്ചു. എം.ഇ.എസ്.കോളജിലും (ബാംഗ്ലൂര്‍), സെന്റ് ഡൊമിനിക്സ് കോളജിലും (കാഞ്ഞിരപ്പളളി) അദ്ധ്യാപകനായിരുന്നു. കുറച്ചുകാലം ദല്‍ഹിയില്‍ അഫിലിയേറ്റഡ് ഈസ്‌റ്റ് വെസ്‌റ്റ് പ്രസ്സില്‍ ജോലി ചെയ്‌തു. അതിനുശേഷം ദല്‍ഹിയിലെ ഓള്‍ ഇന്ത്യാ മാനേജ്‌മന്റ് അസ്സോസിയേഷനിലും പ്രസ് ട്രസ്‌റ്റ് ഒഫ് ഇന്ത്യയിലും. ഇതിനിടയില്‍ കൃഷിയും ഒരു പ്രസിദ്ധീകരണശാലയും ആരംഭിച്ചു. ഏഷ്യാനെറ്റിന്റെ ഉപദേഷ്‌ടാവാണ്. ഒരിടത്ത്, ആര്‍ക്കറിയാം, ഒരു നസ്രാണിയുവാവും ഗൗളിശാസ്‌ത്രവും, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, ഗോവിന്ദം ഭജ മൂഢമതേ, സലാം അമേരിക്ക!, പ്രെയ്‌സ് ദി ലോര്‍ഡ്, എന്തുണ്ട് വിശേഷം പീലാത്തോസേ......?, ബുധനും ഞാനും, ജോസഫ് ഒരു പുരോഹിതന്‍, കണ്ണാടി കാണ്‌മോളവും, ബുദ്ധിജീവികളെ കൊണ്ടെന്തു പ്രയോജനം?, മാതാ അമൃതാനന്ദമയി, ഭാഗ്യവതിയും നിര്‍ഭാഗ്യവതിയും എന്നിവകൃതികള്‍. അരുന്ധതി റോയിയുടെ ഽഇലപ ഫണക ൂത ്വടമരവണമഎവൂണഽ പരിഭാഷപ്പെടുത്തി. 1945 ജൂണ്‍ അഞ്ചിന് മീനച്ചില്‍ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനിച്ചു. മുണ്ടാട്ടുചുണ്ടയില്‍ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കള്‍. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എല്‍.പി. സ്കൂളിലാണ് നാലാം തരം വരെ വിദ്യ അഭ്യസിച്ചത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം വിളക്കുമാടം സെന്റ് ജോസഫ് സ്കൂളില്‍ പൂര്‍ത്തിയാക്കി. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂര്‍ എം ഇ എസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും അദ്ധ്യാപകനായിരുന്നു.ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്നു.സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത ചിത്രമാണ് വിധേയന്‍ (1993).ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ പുസ്തകശേഖരത്തില്‍ സകറിയയുടെ പതിമൂന്ന് കൃതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് [1] . തീവ്രദേശീയതെക്കിതിരെയും മതതീവ്രവാദത്തെനെതിരെയും ഉള്ള സകറിയയുടെ ശക്തമായ നിലപാടുകള്‍ സംഘ് പരിവാര്‍ പോലുള്ള സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പിന് വഴിവെച്ചു[2]. 2010 ജനുവരി 10-ന് പയ്യന്നൂരില്‍ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല നേതൃത്വത്തെ പറ്റി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഒരു കൂട്ടം സി. പി. ഐ (എം) പ്രവര്‍ത്തകരോ അനുയായികളൊ ആണെന്നു കരുതപ്പെടുന്ന സദസ്യര്‍ സക്കറിയയെ ചോദ്യം ചെയ്യുകയും ശാരീരികാക്രമണത്തിനു മുതിരുകയും ചെയ്