ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖന്‍.മാര്‍ത്താണ്ഡവര്‍മ്മ,രാമരാജബഹദൂര്‍,ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയില്‍ പ്രശസ്തി. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു.[1] 1858 മെയ് 19-ന് (1033 ഇടവം 7)തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാര്‍ വീട്ടില്‍ ജനിച്ചു. അദ്ദേഹത്തിന്റെ തറവാട് നെയ്യാറ്റിന്‍കരയിലാണ്. അച്ഛന്‍ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാര്‍വതിപ്പിള്ള.