Book Name in English : Anchuthengu Kalapavum Adinivesa Virudha Samarangalum
ചരിത്രത്തെ നിര്‍മ്മിക്കുന്നത് പേരില്ലാത്ത ജനങ്ങളാണെന്ന ബോധ്യമാണ് ഈ കൃതിക്കുള്ളത്. ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധസമരത്തെക്കുറിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഇതുവരെ പറയപ്പെടാത്ത ചരിത്രവസ്തുതകള്‍ ഇവിടെ അവതരിപ്പിക്കുമ്പോള്‍ ചരിത്രമെന്നത് കൊട്ടാരങ്ങളില്‍ പിറവിയെടുക്കുന്നതല്ല, സാധാരണ ജനങ്ങള്‍ വിലക്കുകള്‍ ലംഘിച്ചു പുറത്തേക്കിറങ്ങുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നതാണെന്നു മനസിലാകുന്നു. ഇന്ത്യന്‍ ദേശീയതയ്ക്കും കൊളോണിയലിസത്തിനും പുതുനിര്‍വ്വചനങ്ങള്‍ ഉണ്ടാകുന്നു. ധനകാര്യ കൊളോണിയലിസത്തിന്റെയും ആഭ്യന്തര കൊളോണിയലിസത്തിന്റെയും എക്കോ കൊളോണിയലിസത്തിന്റെയും ആഴം മനസിലാകുന്നു. ചരിത്രരചന എന്നത് ഓര്‍മ്മകളുടെ വിവരണമല്ല, ഒടുങ്ങിത്തീരാന്‍ തയ്യാറല്ല എന്നതിന്റെ വിളംബരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
Write a review on this book!. Write Your Review about അഞ്ചുതെങ്ങ് കലാപവും അധിനിവേശ വിരുദ്ധ സമരങ്ങളും Other InformationThis book has been viewed by users 502 times