Book Name in English : Adiyalapretham
Book by P.F.Mathews ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിതനായ പറങ്കിമേലാളന്‍. മേലാളനാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പന്‍. അടിയാളപ്രേതത്തിന്‍റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താന്‍ പുതിയകാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീന്‍ കത്തോലിക്കനായ അമ്പച്ചിമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. ചരിത്രവും മിത്തുകളും ഇടകലര്‍ത്തി അനായാസകരമായിട്ടാണ് എഴുത്തുകാരന്‍ കഥ പറയുന്നത്. അപസര്‍പ്പകകഥയായും അന്വേഷണകഥയായും അവ മാറുന്നു. ഈ നോവലിന്‍റെ കേന്ദ്രബന്ധു നിസ്സഹായനായ കീഴാളന്‍ തന്നെയാണ്. ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്‍റെ ഇടവഴികളില്‍ കീഴാളച്ചോര വീണുകിടക്കുന്നു.Write a review on this book!. Write Your Review about അടിയാള പ്രേതം Other InformationThis book has been viewed by users 5917 times