Book Name in English : Ammini
സുന്ദരിയും തന്റേടക്കാരിയുമായ അമ്മിണി മരിച്ചു. എങ്ങനെ മരിച്ചു എന്നായി എല്ലാവരുടേയും ചോദ്യം. പക്ഷേ, നളിനി മാത്രം അങ്ങനെ ഒരു ചോദ്യം ചോദിച്ചില്ല. അവള്‍ നേരെ മരണം നടന്ന വീട്ടിലേക്കുപോയി. അമ്മയില്ലാത്ത രണ്ടു കുട്ടികളുടെ കൂടെ താമസം തുടങ്ങി. ദിവാകരന്‍ നായര്‍ക്ക് നളിനിയുടെ വരവ് ഒരാശ്വാസമായി. പക്ഷേ, നളിനിക്ക് ആശ്വാസമായോ? അവളുടെ ഹൃദയം അമ്മിണിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ തരംഗിതമായിക്കൊണ്ടിരുന്നു. ആ തരംഗങ്ങളില്‍ പല പല മുഖങ്ങളും നിഴലിക്കുന്നു. ദേശീയ പ്രസ്ഥാനകാലം മുതല്‍ക്കേ ആദര്‍ശദീരനായി പ്രവര്‍ത്തിക്കുകയും അവസാനം എല്ലാ മൂല്യബോധങ്ങളോടും യാത്ര പറയുകയും ചെയ്യേണ്ടിവന്ന ശങ്കുണ്ണിയേട്ടന്‍, പോസ്‌റ്റോഫിസിലെ രാഘവന്‍നായര്‍, സ്വര്‍ണ്ണപ്പല്ലുകാരനായ ഗോപിപ്പിള്ള, തെലുങ്കുനാട്ടിലേക്കു കൊണ്ടുപോയ പച്ചത്തത്ത മറ്റും മറ്റും ഈ തരംഗങ്ങളിലൂടെ സ്‌നേഹം കൊണ്ടുമരിക്കേണ്ടിവന്ന ഒരു സ്‌ത്രീയുടെയും, സ്‌നേഹംകൊണ്ടു കൊല്ലേണ്ടിവന്ന ഒരു പുരുഷന്റെയും കഥ. മനുഷ്യഹൃദയത്തിന്റെ ഇരുളടഞ്ഞ കയങ്ങളിലേക്കു ചുര്‍ന്നിറങ്ങെക്കൊണ്ട് ഗ്രന്ഥകാരന്‍വിവരിക്കുന്നു. Write a review on this book!. Write Your Review about അമ്മിണി Other InformationThis book has been viewed by users 4985 times