Book Name in English : Avabodhathinte Adithoonukal Buddhan Jeevethavum Prabodhanavum
ബുദ്ധന്റെ പാത ധീഷണയുടെ പാതയാണ്. അതൊരു വികാരപരമായ പാതയല്ല. അല്ല,ഒട്ടുമേയല്ല. വൈകാരികരായ ആളുകള്‍ക്ക് എത്തിച്ചേരാനാവില്ല എന്നല്ല അവര്‍ക്കു മറ്റുപാതകളുണ്ട്-സമര്‍പ്പണത്തിന്റെ പാത ഭക്തിയോഗം. ബുദ്ധന്റെപാത ധ്യാനത്തിന്റെ പാതയാണ് പ്രേമത്തിന്റേതല്ല. ബുദ്ധിയെ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു, അത് അതിവര്‍ത്തിക്കപ്പെടണം. തള്ളിക്കളയപ്പെടുകയല്ല വേണ്ടത്. അത് അതിവര്‍ത്തിക്കപ്പെടുന്നത് നിങ്ങള്‍ ഏണിപ്പടിയുടെ ഏറ്റവും മുകളില്‍ എത്തുമ്പോള്‍ മാത്രമാണ്. നിങ്ങള്‍ ധീഷണയില്‍ വളര്‍ന്നുകൊണ്ടേയിരിക്കണം. അപ്പോള്‍ ധീഷണയ്ക്കു ചെയ്യാന്‍ സാധിക്കുന്നതു മുഴുവന്‍ ചെയ്തു കഴിഞ്ഞ ഒരു നിമിഷം വന്നുചേരുന്‍ ആ നിമിഷത്തില്‍ ധീഷണയോടുവിടപറയുക.Write a review on this book!. Write Your Review about അവബോധത്തിന്റെ അടിത്തൂണുകള്‍ ബുദ്ധന്‍ ജീവിതവും പ്രബോധനങ്ങളും Other InformationThis book has been viewed by users 1721 times