Book Name in English : Arsen Leiupang Manynaya Thaskarante Athisahasajeevitham
അറ്റ്ലാന്റിക്കിന് കുറുകെ സഞ്ചരിക്കുന്ന ലാ പ്രൊവൻസ് എന്ന കപ്പലിലേക്ക് അർസേൻ ല്യൂപാങ്ങ് എന്ന കള്ളൻ യാത്രികനായുണ്ട് എന്ന ടെലിഗ്രാം സന്ദേശം ലഭിക്കുന്നു. പരസ്‌പരം സംശയിക്കുന്ന യാത്രികർക്ക് അപ്രതീക്ഷിത സംഭവ ങ്ങൾ നേരിടേണ്ടി വരുന്നു. ’അർസേൻ ല്യൂപാങ്ങ് അറസ്റ്റിൽ’ എന്ന ഈ കഥയോ ടെയാണ് ല്യൂപാങ്ങ് വായനക്കാരുടെ പ്രിയ കഥാപാത്രമായി മാറിയത്.ഒരു രാത്രി എഴുത്തുകാരൻ 6 രാത്രി എഴുത്തുകാരൻ വൈകിയാണ് വീട്ടിലെത്തിയത്. അയാൾക്ക് കിടപ്പു മുറിയിൽ വച്ച് ഒരു കത്ത് കിട്ടി. രാത്രിയിൽ എന്ത് ശബ്ദം കേട്ടാലും അനങ്ങരുത് എന്ന ഭീഷണിയായിരുന്നു അത്. ഇരുട്ടിൽ പല തരം ശബ്ദങ്ങൾ കേൾക്കുന്നു. കർ ട്ടന് പിന്നിൽ തന്നെ ശ്രദ്ധിച്ച് നിൽക്കുന്നയാളെ ഭയന്ന് എഴുത്തുകാരൻ അനങ്ങാ തെ കിടന്നു. പിറ്റേന്ന് രാവിലെ വീട് അരിച്ച് പെറുക്കി നോക്കിയിട്ടും ഒന്നും തകർ ത്തതായോ നഷ്ടപ്പെട്ടതായോ കണ്ടില്ല. പിന്നീട് വീട്ടിലെത്തിയ ഒരാൾ തനിക്ക് ആ മുറിയിൽ തനിച്ച് മൂന്ന് മിനിറ്റ് നിൽക്കണം എന്ന് ആവശ്യപ്പെടുന്നു. മൂന്നാമത്തെ മിനിറ്റിൽ മുറിയിൽ നിന്ന് ഒരു വെടിയൊച്ച കേൾക്കുന്നു. സന്ദർശകൻ മുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ഏഴ് ഹൃദയചിഹ്നങ്ങളുടെ രഹസ്യങ്ങ ളിലേക്കുള്ള സംഭ്രമജനകമായ സംഭവങ്ങളുടെ തുടക്കമായിരുന്നു അത്.
അർസേൻ ല്യൂപാങ്ങിൻ്റെ തസ്‌കരബുദ്ധിയെ പ്രതിഫലിക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞ നോവൽ പരമ്പരയിലെ ആദ്യ നോവലിൻ്റെ സ്വതന്ത്രവിവർ ത്തനമാണ് ഈ പുസ്‌തകം. ഷെർലക്‌ഹോംസിൻ്റെ ഫ്രഞ്ച് മറുപടി എന്ന് വിശേ ഷിപ്പിക്കാറുള്ള അർസേൻ ല്യൂപാങ്ങ് മലയാളത്തിൽ.നെറ്റ്ഫ്ളിക്‌സ് സീരീസിനും അനേകം സിനിമകൾക്കും ആധാരമായ കൃതിയാണിത്.Write a review on this book!. Write Your Review about അർസേൻ ല്യൂപാങ്ങ് മാന്യനായ തസ്‌കരൻ്റെ അതിസാഹസജീവിതം Other InformationThis book has been viewed by users 36 times