Book Name in English : Aadujeevitham
മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്‍ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്‍ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല്‍ ചാരുത പകരുമെന്ന് പ്രത്യാശിക്കാം.
“ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ള പൃഥ്വിരാജും അമല പോളും താലിബും റിക്കും ജിമ്മി ജീന്‍ ലൂയിസും ഒക്കെ നിങ്ങളുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്ന രൂപങ്ങളുമായി സാദൃശ്യമുണ്ടാകാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഞാനും നിങ്ങളും തമ്മിലുള്ള ചിന്തകള്‍ക്ക് സമാനതകളുണ്ടാകുകയാണ്.“
- ബ്ലെസ്സി
“ബ്ലെസ്സി എന്ന സംവിധായകന്‍റെ കൃതൃയതയോടെയുള്ള അവതരണ മികവും ബെന്യാമിന്‍റെ നോവലിലെ അനര്‍ഘമുഹൂര്‍ത്തങ്ങളും ചേര്‍ന്ന ഈ ചലച്ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും.“
- പൃഥ്വിരാജ്
മധുരമായ ഗദ്യം, അനുഭവ തീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൌന്ദര്യം, മരുലോകത്തിന്റെ സവിശേഷതകള്‍ ഇതൊന്നും മലയാള നോവലില്‍ ഇത്ര ആഴത്തില്‍ ഇതിനു മുമ്പ് രേഖപ്പെടുത്തിയിട്ടില്ല. മലയാള സാഹിത്യത്തെയും ഭാഷയെയും ഈ നോവല്‍ ഏറെ ഉയരത്തിലെത്തിച്ചിരിക്കുന്നു.
-പി വത്സല.
അനുഭവങ്ങളുടെ വശ്യതയിലും കലാത്മകതയിലും ഗ്രിഗറീ ഡേവിഡ് റോബര്‍ട്സിന്റെ ശാന്താറാം എന്ന നോവലിനെ അതിശയിക്കുന്ന നോവലാണ് ബെന്യാമിന്റെ ആടുജീവിതം. ആടുജീവിതം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല;ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്. സഹൃദയരായ വായനക്കാര്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത തലങ്ങളിലുമുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം എന്ന് ഈ കൃതിയെ ഒട്ടും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം
- എന്‍ ശശിധരന്‍
എന്നെ വിസ്മയിപ്പിച്ച മലയാള നോവല്‍
- എം.മുകുന്ദന്‍
2009 ലെ കേരളാ സാഹിത്യ അക്കാഡമി അവാര്‍ഡു നേടിയ ഈ നോവലിനും, വായനയുടെ ലോകത്തേക്ക് മലയാളിയെ തിരിച്ചു കൊണ്ടുപോയ ബേന്ന്യാമിനും കേരളാ ബുക്ക് സ്റ്റോറിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍For more information, please visit this book
webpage