Book Name in English : Aattakkari
കലേഷ് എനിക്ക് വർഷങ്ങളായി അറിയാവുന്ന സുഹൃത്താണ്. അയാളുടെ കവിതയെ ശ്രദ്ധിക്കുന്നയാളെന്ന നിലയിൽ ഇത് കലേഷിന്റെ എഴുത്തുജീവിതത്തിലെ ഏറ്റവും പ്രധാന പുസ്തകമാണെന്ന് ഞാൻ കരുതുന്നു. കാരണം കുറച്ചു കാലമായി അയാൾ മലയാള കവിതയെ മാറ്റിക്കൊണ്ടിരി ക്കുകയാണ്. മറ്റാർക്കും കഴിയാത്ത തരത്തിൽ സ്വന്തം എഴുത്തിനെ നിരന്തരം പുതുക്കുന്നുമുണ്ട്. ശബ്ദമഹാ സമു ദ്രത്തിന്റെ കവിയല്ല ആട്ടക്കാരിയുടെ കവി. കവിതയെ വിധിക്കാനുള്ള പ്രാപ്തിയില്ലാത്തതുകൊണ്ട് പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക. ഇത് മലയാള കവിതാചരിത്രത്തിലെ പ്രധാനപ്പെട്ട പുസ്തകങ്ങളിലൊന്നായി മാറുമെന്നും അതിൽ ത്തന്നെ ആട്ടക്കഥ എന്ന കവിത വലിയ ദിശാമാറ്റം കുറി ക്കുമെന്നും ഞാൻ കരുതുന്നു. ചരിത്രം എന്നുപറയുമ്പോൾ ധനുഷ്‌കോടിപോലെ മൃതനഗരത്തിന്റെ ചരിത്രമെന്നല്ല, കിടുതാളത്തിൽ ചെറുപ്പക്കാർ ആടുന്ന തുടർച്ചയായി നവീകരിക്കപ്പെടുന്ന നഗരചരിത്രമെന്നുതന്നെയാണ് ഉദ്ദേശിക്കുന്നത്.- എസ്. ഹരീഷ്Write a review on this book!. Write Your Review about ആട്ടക്കാരി Other InformationThis book has been viewed by users 2494 times