Book Name in English : Aadyakala Swathanthrya Samaraporalikak Kuttikalkku
ചരിത്രപഠനമെന്നത് കേവലം വസ്തുതകളെ അറിഞ്ഞിരിക്കല്‍ മാത്രമല്ല, അതു പഠിതാക്കളുടെ അന്വേഷണത്വരയെ ഉത്തേജിപ്പിക്കുന്നതും മറഞ്ഞിരിക്കുന്ന ചരിത്രയാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ തിളക്കത്തോടെ വെളിച്ചത്തിലേക്ക് എത്തിക്കാന്‍
സഹായിക്കുന്നതും ആയിരിക്കേണ്ടതുണ്ട്. ഓഷിന്‍ എന്ന കുഞ്ഞിന്റെ വിഭ്രമാത്മകസ്വപ്നങ്ങളിലൂടെ കടന്നുവരുന്ന ഈ ചരിത്രനായികാനായകന്മാര്‍ കുഞ്ഞുങ്ങളിലെ അന്വേഷണത്വരയെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുമെന്ന് പ്രത്യാശിക്കുന്നു.
-കെ. സഹദേവന്‍
ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരേ പോരാടി ജീവത്യാഗം ചെയ്ത ആദിവാസി സ്വാതന്ത്ര്യസമരപോരാളികളായ താംത്യാ ഭീല്‍,
കാലുഭായ് ഭീല്‍, ബാജിറാവ്, ബിര്‍സ മുണ്ട, ഹോന്യ കേംഗ്ലേ, ഖാജ്യാ നായ്ക്ക്, രാംജി ഭാംഗ്‌രാ, ചന്ദ്രയ്യ, ഭാഗോജി നായ്ക്ക്, ബാപ്പുറാവ്, റാണി ഗായ്ഡിന്‍ലു, വൃധു ഭഗത്, തീര്‍ത്ഥ് സിങ്, തില്‍ക്കാ മാഝി, തലയ്ക്കല്‍ ചന്തു…
ചരിത്രത്തിലോ സ്വാതന്ത്ര്യസമരപഠനങ്ങളിലോ വീരകഥകളിലോ സ്ഥാനം ലഭിക്കാതെ മറഞ്ഞുപോയ ധീരസമരനായകന്‍മാരെ
കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.
ഉണ്ണി അമ്മയമ്പലത്തിന്റെ ഏറ്റവും പുതിയ ബാലസാഹിത്യകൃതി
ചിത്രീകരണം
ഷജില്‍കുമാര്‍ കെ.എം.Write a review on this book!. Write Your Review about ആദ്യകാല സ്വാതന്ത്ര്യസമരപോരാളികൾ കുട്ടികൾക്ക് Other InformationThis book has been viewed by users 398 times