Book Name in English : Ann Frank Jeevitham Dayarikkurippu
1942നും 1944നും ഇടയില്‍ ആംസ്റ്റര്‍ഡാമില്‍ ഒളിവിലിരുന്നുകൊണ്ട് ആന്‍ഫ്രാങ്ക് എഴുതിയിട്ടുള്ള ഡയറിക്കുറുപ്പുകള്‍ നാസി അതിക്രമങ്ങളെക്കുറിച്ച് അറിയാന്‍ ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഒരു രേഖയാണ് . നാലാം വയസ്സില്‍ ജന്മനാടായ ജര്‍മ്മനി വിട്ടോടി,പതിമുന്നാം വയസ്സുമുതല്‍ ഒളിവില്‍ പോയി. പതിനാറു തികയും മുമ്പ് ഹിറ്റ് ലറുടെ തടങ്കല്‍പ്പാളയങ്ങളിലൊന്നില്‍ മരണപ്പെട്ട ആന്‍ ഫ്രാങ്കിന്റെ ജീവിതം ദുരിതപൂര്‍ണമായത് ഒരു സ്വേച്ഛാധിപതിയുടെ വര്‍ഗ്ഗീയ ഭ്രാന്തിന്റെ ഫലമായിരുന്നു. അറുപതു ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയ വംശഹത്യയില്‍ കലാശിച്ച വര്‍ഗ്ഗീയ ഭ്രാന്ത്.Write a review on this book!. Write Your Review about ആന്‍ ഫ്രാങ്ക് ജീവിതം ഡയറിക്കുറിപ്പ് Other InformationThis book has been viewed by users 2628 times