Book Name in English : Aa Nadiyodu Peru Chodikkaruthu
മലയാളത്തിന് അപരിചിതമായ ദേശങ്ങൾ അടയാ ഉപ്പെടുത്തുന്ന തീക്ഷ്ണമായ രചന. യേശുവിന്റെ കാലം മുതൽ കോവിഡ് കാലം വരെയുള്ള മനുഷ്യ ചരിത്രത്തിലെ വിട്ട ചില കാല്പാടുകൾ ആ നദിയുടെ തീരത്ത് പതിഞ്ഞു കിടക്കുന്നു. ഒറ്റിനും ചതിക്കും അധിനിവേശത്തിനും ഇരകളാകുന്ന പലസ്തീനി കളുടെ ജീവിതഗാഥ അതിന്റെ കൈവഴിയാണ്. ജന്മനാട്ടിൽ സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ലോകത്തിലെ ജനസമൂഹങ്ങളിലേക്കെല്ലാം അത് വഴിച്ചാൽ വെട്ടുന്നു. മലയാളിയായ മെത്തപ്പേലെത് റൂത്തിന്റെ കുരി ശിന്റെ വഴിയിലൂടെയുള്ള യാത്രയാണ് ഈ നോവൽ, എല്ലാ മുൾക്കി രീടങ്ങളും ഒന്നിച്ചണിയുന്ന ജനതയെ അവൾ വഴിയിൽ കണ്ടു മുട്ടുന്നു. കവികളുടെ നാട്ടിൽ വെച്ച് റൂത്ത് മനുഷ്യസംസ്കാരത്തിന്റെ വ്യാഖ്യാതാവും കൊടും ഹിംസയുടെ ദൃക്സാക്ഷിയുമാകുന്നു. പ്രണയം പോലും നീതിയുടെ കുരിശെന്ന് അവൾ തിരിച്ചറിയുന്നു. വയനാടൻ മപ്പാടത്തിന്റെ മണമുള്ള കാറ്റിൽനിന്ന് ജീവിതസമര ത്തിൽ പല ഭൂഖണ്ഡങ്ങളിൽ എത്തിപ്പെടുന്ന നായികയിലൂടെ എഴുത്തു കാരി മലയാളിസ്ത്രീയുടെ തൊഴിൽപ്രവാസത്തിന്റെ ഭൂപടവും വരയ്ക്കുന്നു. ഒപ്പം തൊഴിൽ കൃതികളുടെ കാണാക്കയങ്ങളും. ഒരിക്കൽകൂടി നീതിയുടെ കുരിശണിയുന്ന മനുഷ്യഭാവന കാണാൻ വരൂ ഈ നദിക്കരയിലേക്ക് - വി. മുസഫർ അഹമ്മദ്Write a review on this book!. Write Your Review about ആ നന്ദിയോട് പേരു ചോദിക്കരുത് Other InformationThis book has been viewed by users 1203 times