Book Name in English : Ilaveezhapoochira
കൈത്തോടിനരികിൽ റോഡിൽ ഒരു ചുവന്ന കാർ വന്നുനിന്നത് ഷീബ മുറ്റത്ത് മടലുകൾ കീറിക്കൊണ്ടുനിൽക്കുമ്പോഴേ കണ്ടു. അവൾ ഒന്നു നിവർന്നു. ജിമ്മിച്ചന്റെ കാറല്ലേ അത്
വിശ്വാസം വരാതെ അവൾ വീണ്ടും വീണ്ടും നോക്കി.
ജിമ്മിച്ചൻ കാറിൽ നിന്ന് ഇറങ്ങുന്നതു കണ്ടപ്പോൾ അവളുടെ ഹ്യദയ ത്തിൽ ഒരാളിക്കത്തലുണ്ടായി. ജിമ്മിച്ചൻ പോയില്ലേ? അതോ പോയിട്ട് വീണ്ടും വന്നതോ? എന്തിന്?
അവൻ തൻ്റെ വീടിനു നേർക്ക് നോക്കുന്നതു കണ്ടു. ഷീബയ്ക്ക് പിന്നെ അവിടെ നിൽക്കാൻ സാധിച്ചില്ല. മിന്നൽപിണർ പോലെ അവൾ താഴേക്ക് ഓടി. കൈത്തോടിൻ്റെ കുറുകേയുള്ള ഒറ്റത്തെങ്ങിൻത്തടിപ്പാലത്തിനപ്പുറ ത്ത് അവൾ കിതച്ചുകൊണ്ട് അവനെ ഉറ്റുനോക്കിനിന്നു. ഇപ്പോൾ തൻ്റെ നിസ്സഹായതയോ തൻ്റെ വേഷത്തിൻ്റെ ദൈന്യതയോ ഒന്നും അവളെ തീരെ അലട്ടിയില്ല. സ്നേഹത്തിൻ്റെ മഹാപ്രവാഹം അവളുടെ കുറച്ചിലുകളെ ഇല്ലാതാക്കിയിരുന്നു.
സി.വി. നിർമ്മലയുടെ ഏറ്റവും ഹ്യദ്യമായ നോവൽ.Write a review on this book!. Write Your Review about ഇലവീഴാപൂഞ്ചിറ Other InformationThis book has been viewed by users 73 times