Book Name in English : Uchaveyilum Elam Nilavum
1960 ജനുവരി 24 ലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ തുടങ്ങി ഫെബ്രുവരി 28 ലക്കത്തില്‍ അപൂര്‍ണമായി അവസാനിപ്പിച്ച നോവലിന്റെ ആദ്യ പുസ്തകരൂപം. മനസ്സിലേറ്റ മുറിവിന്റെ സുഖം ആത്മീയാനുഭൂതിയോളം ആഴത്തില്‍ അനുഭവിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന നോവല്‍. വായനക്കാരില്‍ ചിലര്‍ അവരവരെത്തന്നെ നോവലില്‍ ദര്‍ശിച്ചതുകൊണ്ട് ഒരു എഴുത്തുകാരിക്ക് നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ പത്രാധിപരോട് അഭ്യര്‍ത്ഥിക്കേണ്ടിവന്ന മറ്റൊരനുഭവം ഇതുപോലെ മലയാളത്തില്‍ ഉണ്ടായിട്ടില്ല. രാജലക്ഷ്‌മിയുടെ ഏറ്റവും മികച്ച നോവല്‍ എന്ന് എന്‍ വി കൃഷ്‌ണവാരിയര്‍ അഭിപ്രായപ്പെട്ട രചന.
Write a review on this book!. Write Your Review about ഉച്ചവെയിലും ഇളംനിലാവും Other InformationThis book has been viewed by users 3087 times