Book Name in English : Uchira
“മനുഷ്യൻ സമൂഹം, സംസ്കാരം, ചരിത്രം. പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളാണ് മാധവൻ പുറച്ചേരിയുടെ കവിതകൾ, ഉത്തരകേരള ത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും പുരാവൃത്ത ങ്ങളിലും ആഴത്തിൽ വേരോടിയ ഈ കവിതകളിൽ സ്ത്രീപക്ഷദർശനത്തിന്റെയും പരിസ്ഥിതി വിവേക ത്തിന്റെയും ജനകീയരാഷ്ട്രീയത്തിന്റെയും മതേതരജീവിതത്തിന്റെയും അന്തർദ്ധാരകളുണ്ട്. ധർമ്മലോപത്തിന്റെ വേദനകളും രാഷ്ട്രീയ നൈരാശ്യത്തിന്റെ ഇരുണ്ട നിഴലുകളുമുണ്ട്. ഇവയൊന്നും കേവലാശയങ്ങളായല്ല. അനുഭവത്തിന്റെ ആവിഷ്കൃതസത്തയായിട്ടാണ് കവിതകളിൽ വെളിപ്പെടുന്നത്.“ അവതാരിക. ബാലചന്ദ്രൻ ചുള്ളിക്കാട് അമ്മക്കടൽ, അവരുടെ രാവുകൾ ഉത്തമഗീതം, ഭൂമിജന്മം, മരായണം, ഗൃഹബുദ്ധൻ കിളിപ്പാട്ട് ഉച്ചിര തുടങ്ങിയ 42 കവിതകൾWrite a review on this book!. Write Your Review about ഉച്ചിര Other InformationThis book has been viewed by users 1241 times