Book Name in English : Upputharissu
പ്രണയവും ഹരിതവും ആത്മീയതയും നാട്ടുകഥയും പെൺവേവും ഉടൽപ്പെരുക്കവും മൺഗാഥയും അടുക്കളവേവും ഒഴുകിപ്പരക്കുന്ന പെൺപൊരുളുകളാണ് മ്യൂസ് മേരിയുടെ കവിതകളിൽ നിറയുന്നത്. ചാരത്തു ചേരുന്ന സഹോദരിയും മഴമുകരുന്ന സഖിയും ചുംബനപ്പെരുക്കങ്ങൾ കാക്കുന്ന പ്രണയിനിയും ജീവിതപ്പെരുങ്കടൽ തുഴയാൻ കാത്തുനിൽക്കുന്ന കൂട്ടുകാരിയും ആത്മാവു കെട്ടുപോയ ഉടൽ കുളിപ്പിക്കുവാൻ കൂട്ടുകാരനെ കാക്കുന്ന ബാല്യകാലസഖിയും തിളച്ചുമറിയുന്ന കഞ്ഞിപ്പാത്രത്തിൽനിന്നു ജീവിതപാഠം പഠിപ്പിച്ച അമ്മച്ചിയുടെ ചെറുമകളും ഈ കവിതകളിലൂടെ ഹൃദയത്തിന്റെ ചാരുബഞ്ചിൽ ചാരിയിരുന്നു മൊഴിയുന്നു. ഉപ്പുപരലുകൾപോലെ കനക്കുന്ന ജീവിതപാഠങ്ങളുടെ കഠിനതയും ഉപ്പുപ്രതിമകളുടെ നിശ്ചേതനത്വവും ഉറകെട്ടുപോയ ഉപ്പിന്റെ നിർഗുണത്വവും സാന്നിധ്യമില്ലാതെ പരന്നുകൊണ്ട് രുചിമാത്രം അവശേഷിപ്പിക്കുന്ന ഉപ്പിന്റെ അലിയലും ഉൾക്കൊള്ളുന്ന ജീവിതമുഖങ്ങൾ ചമയ്ക്കുന്ന ലവണപാഠങ്ങളാണ് ഉപ്പുതരിശെന്ന ഈ സമാഹാരത്തിലെ കവിതകളിൽ പ്രസരിക്കുന്നത്.Write a review on this book!. Write Your Review about ഉപ്പുതരിശ് Other InformationThis book has been viewed by users 2035 times