Book Name in English : M Rajeev Kumarinte Lakhu Novalukal
പാരായണ ക്ഷമമായ 15 ലഘുനോവലുകള്‍ . സംഘര്‍ഷഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളെ ലളിതമായി ആഖ്യാനം ചെയ്യുന്ന ഓരോ നോവലും ആഴത്തിലുള്ള അനുഭവലോകം തുറന്നിടുന്നു . വൈവിദ്ധ്യമുള്ള പ്രമേയങ്ങള്‍ . ശില്പവൈഭവം പുലര്‍ത്തുന്ന സംഭവ ചിത്രണങ്ങള്‍ . കൈക്കുടന്നയില്‍ ഒരുക്കിയിരിക്കുന്ന ജീവിത സത്യങ്ങള്‍ . വ്യഥിത മനുഷ്യരുടെ ഉള്‍ത്താപം വാക്കുകളാകുന്നതിന് ഈ ലഘുനോവലുകള്‍ ഉദാഹരണങ്ങളാണ് . കഥയും ജീവിതവും തമ്മില്‍ കെട്ടുപിണയുന്ന മുഹൂര്‍ത്തങ്ങള്‍ എം രാജീവ് കുമാറുമായി ഹരിദാസന്‍ നടത്തിയ ദീര്‍ഘമായ അഭിമുഖവും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
കാലം പബ്‌ളിക്കേഷന്‍സ് ( പരിധി ബുൿസ് )
Write a review on this book!. Write Your Review about എം രാജീവ് കുമാറിന്റെ ലഘു നോവലുകള്‍ Other InformationThis book has been viewed by users 1772 times