Book Name in English : Ente Jeevitham - Prem Naseer
അനശ്വര നടന്റെ ആത്മകഥ
സ്റ്റുഡിയോയിലെത്തിയപ്പോൾ ഞാൻ മ്ലാനവദനനായിരുന്നു. സംവിധായകനും നിർമാതാവും സഹനടീനടന്മാരുമൊക്കെ എന്റെ അസ്വസ്ഥതയെക്കുറിച്ച് ചോദിച്ചു. ഞാൻ ഒന്നുമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവർക്കതു ബോധ്യമായില്ല. അപ്പോൾ ഞാൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു. അവിടെ ഞാൻ
പരാജയപ്പെട്ടു. എന്റെ അഭിനയം അവിടെ ഫലിച്ചില്ല. ഷൂട്ടിങ്ങിനിടയിലും ഞാൻ മൂഡൗട്ടായിരുന്നു. എല്ലാം ആ യുവാവിനെപ്പറ്റിയുള്ള ചിന്തയല്ലാതെ മറ്റൊന്നുമായിരുന്നില്ല…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടൻ പ്രേംനസീറിന്റെ ആത്മകഥ. സിനിമാലോകത്ത് അദ്ദേഹം ഇരുപത്തിയഞ്ചുവർഷം പിന്നിട്ട്, നിത്യഹരിതനായകനായി നിറഞ്ഞുനില്ക്കുന്ന കാലത്ത് പുറത്തിറങ്ങിയതാണ് ഈ പുസ്തകം. ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും പലപല സങ്കീർണനിമിഷങ്ങളുമെല്ലാം അദ്ദേഹത്തിന്റെ സിനിമകളെപ്പോലെത്തന്നെയുള്ള ലളിതസുന്ദരമായ ഭാഷയിൽ ഇതിൽ വായിക്കാം; ഒപ്പം പ്രേംനസീർ എന്ന മനുഷ്യസ്‌നേഹിയെ അടുത്തറിയുകയും ചെയ്യാം.Write a review on this book!. Write Your Review about എന്റെ ജീവിതം - പ്രേം നസീർ Other InformationThis book has been viewed by users 2774 times