Book Name in English : Ente Jeevitham Thulacha Sachinum Killadikalum
ഞാനുമായി നിരന്തരബന്ധം പുലര്‍ത്തിയ വിശ്വനാഥ് പല തവണ എന്റെ വീട്ടില്‍ വരികയും ദീര്‍ഘമായി സംസാരിക്കുകയും ചെയ്താണ് എന്റെ ജീവിതകഥ തയ്യാറാക്കിയത്. അദ്ദേഹത്തിന് സര്‍വ ഭാവുകങ്ങളും നേരുന്നു. -സൗരവ് ഗാംഗുലി എന്റെ കരിയറില്‍ ഉടനീളം ഒപ്പം നിന്ന കെ. വിശ്വനാഥ് എനിക്ക്
ജ്യേഷ്ഠസഹോദരന്‍ തന്നെയാണ്. -എസ്. ശ്രീശാന്ത് കായികതാരങ്ങളുമായി വ്യക്തിബന്ധം പുലര്‍ത്താനും അവരെ ബുദ്ധിമുട്ടിക്കാതെ വാര്‍ത്തകള്‍ കണ്ടെത്താനും പ്രത്യേക വൈഭവം വിശ്വനുണ്ട്. -അഞ്ജു ബി. ജോര്‍ജ് ഞാന്‍ കായികരംഗത്ത് സജീവമായിരുന്ന കാലത്തും അതിനു ശേഷവും എന്നെ നിരന്തരം പിന്തുടര്‍ന്ന് ഏറ്റവുമധികം അഭിമുഖങ്ങള്‍ നടത്തിയ കളിയെഴുത്തുകാരനും സുഹൃത്തുമാണ് കെ. വിശ്വനാഥ്.
-ഐ.എം. വിജയന്‍
രണ്ടു ദശകത്തിലധികം നീളുന്ന പത്രപ്രവര്‍ത്തകജീവിതത്തിനിടെ കെ. വിശ്വനാഥ് അടുത്തബന്ധം പുലര്‍ത്താത്ത കായികതാരങ്ങള്‍ വിരളമാണ്. സച്ചിന്‍, സൗരവ്, സെവാഗ്, പി.ടി. ഉഷ, സാനിയ മിര്‍സ, സൈന നേവാള്‍ തുടങ്ങിയ ഇന്ത്യന്‍ കായികതാരങ്ങള്‍ക്കൊപ്പം ചെലവിട്ട മുഹൂര്‍ത്തങ്ങളെയും അവര്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെയും കുറിച്ച് ഒരു കളിയെഴുത്തുകാരന്റെ വൈകാരികവിശകലനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.Write a review on this book!. Write Your Review about എൻ്റെ ജീവിതം തുലച്ച സച്ചിനും കില്ലാഡികളും Other InformationThis book has been viewed by users 669 times