Book Name in English : Oru Desathinte Katha
അതിരാണിപ്പാടം-സത്യവും ധര്‍മ്മവും ജീവിതശാസ്ത്രമാക്കിയ കൃഷ്ണന്‍മാസ്റ്റര്‍, തലമുറകളായി ഐശ്വരിത്തിലും പ്രതാപത്തിലും വര്‍ത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്ത കുഞ്ഞിക്കേളുമേലാന്‍, കോരന്‍ ബട്ളര്‍, കുളൂസ് പറങ്ങോടന്‍, പെരിക്കാലന്‍ അയ്യപ്പന്‍, ആധാരം ആണ്ടി, ശകുനിക്കമ്പൗണ്ടര്‍, മീശക്കണാരന്‍, കൂനന്‍വേലു, ഞണ്ടുഗോവിന്ദന്‍, തടിച്ചിക്കുങ്കിച്ചിയമ്മ, വെളളക്കൂറ കുഞ്ഞിരാമന്‍, കുടക്കാല്‍ ബാലന്‍-ഇവരെല്ലാം അതിരാണിപ്പാടത്തെ വെളളവും വളവുമുള്‍ക്കൊണ്ട്, ആ അന്തരീക്ഷത്തിന്റെ ഇരുട്ടും വെളിച്ചവുമേറ്റ് വളരന്ന മനുഷ്യരാണ്. ശ്രീധരനും അവരിലൊരാള്‍തന്നെ. ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകള്‍ പൊറ്റെക്കാടിന്റെ ആത്മകഥാപരമായ ഈ നോവലില്‍ വശ്യസുന്ദരമായി ഇതള്‍ വിരിഞ്ഞു നില്ക്കുന്നു.
ജ്ഞ്ഞാനപീഠപുരസ്കാരവും കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡും ലഭിച്ച കൃതി
Write a review on this book!. Write Your Review about ഒരു ദേശത്തിന്റെ കഥ Other InformationThis book has been viewed by users 9226 times