Book Name in English : Oru Penkutt Mazha Nanayunnu
കഥ പറച്ചിലിന്റെ സാമ്പ്രാദായിക രീതിശാസ്ത്രങ്ങളുടെ അരികുപറ്റിയും ചിലപ്പോഴോക്കെ അവയോടു കലഹിച്ചും ചിലപ്പോഴൊക്കെ അവയെ നിരാകരിച്ചും നീങ്ങുന്ന കെ ആര്‍ മല്ലികയുടെ രചനാശൈലി കഥയെ കൂടുതല്‍ യുക്തിഭഭ്രമാക്കി അവതരിപ്പിക്കുന്നു. ഇരുണ്ട കാലത്തിന്റെ അനീതികളോടും ആസക്തികളോടും അരാജകത്വങ്ങളോടും കലഹിക്കുന്ന മല്ലികയുടെ കഥാപത്രങ്ങള്‍ .അത്രമേല്‍ അനുവാചകനോടു ചേര്‍ന്നുനില്ക്കുന്നു. അതിസാധാരണക്കാരന്റെ ദൈനംദിന ജീവിതവ്യവഹാരങ്ങളില്‍നിന്നും കണ്ടെടുക്കപ്പെടുന്ന കഥാപാത്രങ്ങള്‍, ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെക്കൂടി അവതരിപ്പിക്കുന്നു. മികച്ച വായനാനുഭവങ്ങള്‍ പകര്‍ന്നുനല്കുവാന്‍ പര്യാപ്തമായ കെ ആര്‍ മല്ലികയുടെ കഥകള്‍. “Write a review on this book!. Write Your Review about ഒരു പെണ്‍കുട്ടി മഴ നനയുന്നു Other InformationThis book has been viewed by users 1342 times