Book Name in English : Oru Veerapulakathinte Katha
നിങ്ങൾക്കറിയാമോ? മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവലായ ഇന്ദുലേഖ ചന്തുമേനോൻ എഴുതിയത് ഭാര്യയുടെ ബോറടിയിൽനിന്നും രക്ഷപ്പെടാനാണ്. • വിപ്ലവപ്രവർത്തനങ്ങളുടെ ഫലമായി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടു. ആ നാടുകടത്തൽ ഇന്ത്യയിൽ ഒച്ചപ്പാടുണ്ടാക്കിയ ഒരു സംഭവമായി മാറിയത്. ’ചക്കവീണു മുയലു ചത്തതു പോലൊരു കഥയാണ്. • മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് തന്റെ അവസാനത്തെ ജയിൽവാസവും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കോൺ ഗ്രസ് അണികളിലുണ്ടായിരുന്ന മിക്കവരും മുസ്ലിം ലീഗിൽ ചേക്കേറിയിരുന്നു. അദ്ദേഹം ചെന്നിടങ്ങളിൽ ഒക്കെത്തന്നെ മുസ്ലിം ലീഗ് നേതൃത്വത്തിൽ അബ്ദുറഹിമാൻ ഗോബാക്ക് എന്നു വിളിച്ചുകൊണ്ട് കരിങ്കൊടി പ്രകടനങ്ങളുണ്ടായി. ഞാൻ എവിടേക്ക് മടങ്ങിപ്പോകണമെന്നാണ് നിങ്ങൾ പറയുന്നതെന്ന് അദ്ദേഹം ക്ഷുഭിതമായ യോഗങ്ങളിൽ ശാന്തനായി ചോദിച്ചു. പാകിസ്ഥാൻ വാദിയാണെങ്കിൽ തന്നെ അങ്ങു വടക്കാണ് വരിക. നാം ഇവിടെത്തന്നെ ജീവിക്കേണ്ടവരാണ്. കെട്ടിയുയർത്തിയ വ്യാജനിർമ്മിതികളെ തച്ചുതകർക്കു കയും തമസ്കരിക്കപ്പെട്ട ചരിത്രസത്യങ്ങളെ ഇതിലേക്കു നയിക്കുകയും ചെയ്യുന്ന അപൂർവ്വ ലേഖനങ്ങളുടെ സമാഹാരംWrite a review on this book!. Write Your Review about ഒരു വീരപുളകത്തിന്റെ കഥ Other InformationThis book has been viewed by users 864 times