Book Name in English : Autism Enthu Enthukond Engane
‘എന്റെ തലച്ചോർ മാത്രമാണ് എന്റെ ശത്രു’. ജീവിത പ്രശ്നങ്ങളിൽ പെട്ട് തകർന്നുപോയ ഒരു വീട്ടമ്മ, സന്നിഗ്ധഘട്ടത്തിൽ തന്റെ ഡയറിയിൽ രേഖപ്പെടുത്തിയ ഒരു വരിയാണിത്. തിരിച്ചറിവുണ്ടാകുന്ന പലരും തിരുത്തുന്നതിൽ ദയനീയമായി പരാജയപ്പെട്ടുപോകുന്നു. സ്വന്തം മസ്തിഷ്കത്തെ ഒരു സുഹൃത്തായി മാറ്റിയെടുക്കുന്നതിൽ പരാജയപ്പെടുമ്പോൾ അതിന് നല്കേണ്ടിവരുന്ന വില വളരെ വലുതായി മാറുന്നു.
പൂർണ ആരോഗ്യത്തോടെ ജനിക്കുന്ന കുഞ്ഞിനെ വളർത്തിക്കൊണ്ടു വരുന്നതിനുപോലും തികഞ്ഞ അർപ്പണഭാവവും പങ്കാളിത്തവും വേണമെന്നിരിക്കെ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളുടെ പരിപാലനവും പരിപോഷണവും എത്രമാത്രം ഉൾക്കാഴ്ചയും അവധാനതയും ആവശ്യമുള്ളതായിരിക്കും.
ഓട്ടിസത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവകങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു പുസ്തകമാണിത്.Write a review on this book!. Write Your Review about ഓട്ടിസം എന്ത് എന്തുകൊണ്ട് എങ്ങനെ Other InformationThis book has been viewed by users 233 times