Book Name in English : Oppenheimer
ആണവരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന സംഭവകഥയാണിത്. അമേരിക്കയുടെ ആണവപദ്ധതിയുടെ തലവൻ ഓപ്പൺഹൈമർ എന്ന വിവാദപുരുഷനായിരുന്നു. ജീവിച്ചിരുന്ന ശാസ്ത്രജ്ഞർ തന്നെയാണ് കഥാപാത്രങ്ങൾ. അവർ അനുഭവിച്ച സംഘർഷങ്ങൾ, പീഡനങ്ങൾ, നേരിട്ട സാഹസപൂർവമായ ഗവേഷണപർവ്വങ്ങൾ, അണുപരീക്ഷണശാലകളിൽ അരങ്ങേറിയ അന്തർനാടകങ്ങൾ, ചാരക്കഥകൾ, അവഗണനകൾ എല്ലാമുണ്ട് ഈ കഥയിൽ. ശാസ്ത്രത്തിലും അതോടൊപ്പംതന്നെ രാഷ്ട്രീയത്തിലും നടന്ന സംഭവങ്ങൾ യഥാതഥമായി പുനരാവിഷ്‌കരിക്കാനുള്ള ശ്രമമാണ് ഈ നോവലിൽ. കഥയവസാനിക്കുന്നത് ലോകം ഒരിക്കലും മറക്കാത്ത ദുരിതം ഒരു സമൂഹത്തിന് സമ്മാനിച്ചിട്ടാണ്. എന്നെന്നേക്കുമുള്ള ഭയം മനുഷ്യഹൃദയത്തിൽ അവശേഷിപ്പിച്ചിട്ടാണ്.Write a review on this book!. Write Your Review about ഓപ്പണ്‍ഹൈമര്‍ Other InformationThis book has been viewed by users 572 times