Book Name in English : Kappalchedathinte Rathri
പ്രേമത്തെയും കാമത്തെയും പറ്റിയുള്ള ഓരോ സാരോപദേശകഥകൾ സഹിതം)
ടെലിവിഷനിൽ തെളിഞ്ഞത് അയാളുടെതന്നെ തടവുജീവിതമായിരുന്നു. തടവറയിലെ തലേദിവസങ്ങൾ. അയാൾ ചാടിയെണീറ്റ്, റിമോട്ട് എടുത്ത് ചാനൽ മാറ്റാൻ നോക്കി. എല്ലാ ചാനലുകളിലും നിന്ന് അയാളുടെ ക്യാമറാജീവിതം പുറത്തുവന്നുകൊണ്ടിരുന്നു. ടെലിവിഷൻ ഓഫാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അയാൾ ഭീതിയോടെ മുറിയാകെ പരിശോധിച്ചു. ഭിത്തികളിലെവിടെയെങ്കിലുമൊരു ക്യാമറയുണ്ടായെന്നായിരുന്നു പരിശോധന. പക്ഷേ, അയാൾക്ക് എവിടെയും ഒന്നും കണ്ടെത്താനായില്ല….
എവിടെയെന്നറിയാത്തൊരു തടവറയിലെ അദൃശ്യമായ ക്യാമറാ നിരീക്ഷണത്തിൽ നിരപരാധിയോ കൊടും അപരാധിയോ ആയ ഒരു മനുഷ്യന്റെ നിർണായകമായ ജീവിതനിമിഷങ്ങൾ. ഇരുട്ടും ഇരുട്ടുപുരണ്ട വെളിച്ചവും മാരകമായ ഏകാന്തതയും ഇടയ്ക്കിടെ കേൾക്കുന്ന പട്ടാളവണ്ടിയുടെ ഇരമ്പലും ബൂട്ടുശബ്ദങ്ങളും സ്വാഭാവികതകളെ അട്ടിമറിക്കുന്ന അനുഭവങ്ങളുടെ തുടർച്ചയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന നിഗൂഢമായ കാഫ്കിയൻ ലോകത്ത് നോ ലാംഗ്വേജ് എന്ന ഇല്ലാഭാഷയിൽ സംഭവിക്കുന്ന കഥയായ ക്യാമറ ഉൾപ്പെടെ, സംഭ്രാന്ത സാക്ഷാത്കാരം, കപ്പൽച്ചേതത്തിന്റെ രാത്രി എന്നിങ്ങനെ മൂന്നു രചനകൾ.
അൻവർ അബ്ദുള്ളയുടെ നൊവെല്ലകളുടെ സമാഹാരംWrite a review on this book!. Write Your Review about കപ്പൽച്ചേതത്തിന്റെ രാത്രി Other InformationThis book has been viewed by users 3975 times