Book Name in English : Kattuvazhikalil Kaalidarathe
ഒരു വനപാലകനായി ഔദ്യോഗികജീവിതം ആരംഭിച്ച എഴുത്തുകാരന്റെ പാതകൾ ഏറെ കഠിനവും ദുഷ്‌കരവുമായിരുന്നു. പ്രതിസന്ധികളെ നേരിട്ട വിധം വിവരിക്കുമ്പോൾ കാട്ടിലെ ജീവിതവഴികൾ എങ്ങനെയായിരുന്നുവെന്ന് അറിയാം. കാടിനോടും കാട്ടുജീവിതത്തോടും പുലർത്തിയ പ്രതിബദ്ധതയുടെ നേർക്കാഴ്ചകൾ അനാവൃതമാക്കുന്ന കൃതി. കാടിന്റെ വിളി കേട്ട്, കഠിനപരിശീലനങ്ങളിലൂടെ, പഠനയാത്രകളിലൂടെ, ടൂർ പരീക്ഷകളിലൂടെ നടന്നുകയറിയ ഔദ്യോഗിക ജീവിതം. ടോർച്ചുമായി ഒരു ഭൂതവും കൂപ്പും കൊമ്പനും ഗവിനാളുകളും ആപത്തുകളിലെ കൂട്ടുകാരുമായി ഒരു വനപാലകൻ. നെല്ലിയാമ്പതിയും വേഴാമ്പലുകളും വീരപ്പൻ കാട്ടിലൂടെയുള്ള യാത്രയും മൂന്നാറും വയനാടും പമ്പയും അച്ചൻകോവിലും വിഷപ്പാമ്പുകളും ആനകളും കാട്ടുല്പന്നങ്ങളുടെ വിപണന സമ്മർദ്ദങ്ങളും കൂടിക്കലരുന്ന അനുഭവങ്ങളുടെ രസകരമായ ആവിഷ്‌കാരത്തിലൂടെ ഒരു വനംവകുപ്പുദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതസഞ്ചാരം.Write a review on this book!. Write Your Review about കാട്ടുവഴികളിൽ കാലിടറാതെ Other InformationThis book has been viewed by users 140 times