Book Name in English : Kaadu Paranja Kadhakal
’’വീണ്ടും ഞാന്‍ തുമ്പിയുയര്‍ത്തി നനഞ്ഞൊട്ടിയ ഇടത്തേ ചെന്നിയോട് ചേര്‍ത്തു. അവിടമാകെ പറ്റിപ്പിടിച്ച ചെളിയില്‍ ചാലിട്ടൊഴുകാന്‍ വീര്‍പ്പുമുട്ടുന്ന മദജലത്തിന് താമരപ്പൂവിന്റെ ഗന്ധം! ചെന്നികളില്‍ തുമ്പിയെത്തിച്ച് ആവോളം ശ്വസിച്ചു. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ ഉല്‍ക്കണ്ഠയുടെയും അപകര്‍ഷതയുടെയും പുഴുക്കള്‍ നുരയ്ക്കുന്നില്ല. സിരകളിലൂടെ തലച്ചോറിലേക്കും അവിടെനിന്ന് ഓരോ പേശികളിലേക്കും നിലയ്ക്കാത്ത ഊര്‍ജ്ജത്തിന്റെ ലാവാപ്രവാഹമാണ്. വീണ്ടും ഒരു തിരിച്ചുപോക്കിനായി ചുവടുകള്‍ മുന്നോട്ടു വച്ചു.’’ വനം വകുപ്പ് ഉദ്യോഗസ്ഥനായ ജെ ആര്‍ അനിയുടെ കാട് പറഞ്ഞ കഥകള്‍ മനുഷ്യപക്ഷത്തു നിന്നല്ല മൃഗപക്ഷത്തു നിന്നുകൊണ്ടുള്ള അത്യപൂര്‍വ്വ രചനയാണ്. ഈ കുറിപ്പുകള്‍ വനജീവിതത്തെക്കുറിച്ച് മനുഷ്യന്‍ പുലര്‍ത്തിപ്പോരുന്ന അബദ്ധജടിലമായ ധാരണകളെ മാറ്റിമറിക്കാന്‍ പര്യാപ്തമാണ് എന്നുമാത്രമല്ല നവ്യമായൊരു പാരിസ്ഥിതികാവബോധം പ്രദാനം ചെയ്യുന്നവയുമാണ്.Write a review on this book!. Write Your Review about കാട് പറഞ്ഞ കഥകള്‍ Other InformationThis book has been viewed by users 57 times