Book Name in English : Kilimozhi
ഇന്ത്യൻ പക്ഷികളെക്കുറിച്ചുള്ള പാണ്ഡിത്യത്തിൻ്റെയും അവയുടെ ആസ്വാദന ത്തിന്റെയും പരിരക്ഷണത്തിൻ്റെയും എല്ലാ കാലത്തെയും പ്രതീകമാണ് സാലിം അലി. പക്ഷികളെക്കുറിച്ച് രസകരമായി സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ അപാരമായ കഴിവിനെക്കുറിച്ച് ഒരുപക്ഷേ അധികമാർക്കും അറിയുന്നുണ്ടാവില്ല. മഹാനായ ഈ പക്ഷിശാസ്ത്രജ്ഞൻ്റെ മനം കവരുന്ന കഥാകഥന നൈപുണ്യം ആണ് ഈ റേഡിയോ പ്രഭാഷണങ്ങളിൽ നമുക്ക് അനുഭവിക്കാനാവുക.
1943നും 1985 നും ഇടയ്ക്ക് സാലിം അലി നടത്തിയ 35 റേഡിയോ പ്രഭാഷണ ങ്ങളാണ് ഈ പുസ്‌തകത്തിൽ സമാഹരിച്ചിരിക്കുന്നത്. സാലിം അലിയുടെ സംഭാഷണ ചാതുര്യവും പക്ഷിസംരക്ഷണ പ്രതിബദ്ധതയും ഈ പ്രഭാഷണ ങ്ങളിൽ തെളിഞ്ഞു കാണാം. ഈ പ്രഭാഷണങ്ങളുടെ ലക്ഷ്യത്തെ അദ്ദേഹം ഇപ്രകാരമാണ് വ്യക്തമാക്കുന്നത്: പക്ഷികളെ നിരീക്ഷിക്കുന്നതിൽ നിന്ന് ലഭിക്കുന്ന ആരോഗ്യകരമായ ആഹ്ലാദത്തെക്കുറിച്ചും സംതൃപ്‌തിയെക്കുറിച്ചും ശ്രോതാക്കളെ ബോധവാന്മാരാക്കുക എന്നതാണ് ഈ പ്രഭാഷണങ്ങളുടെ ഉദ്ദേ ശ്യം. അല്ലാതെ പക്ഷിശാസ്ത്രത്തിൻ്റെ സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതല്ല.
പക്ഷികളുടെ സ്വഭാവ വിശേഷങ്ങൾ, ആവാസങ്ങൾ, അവ നേരിടുന്ന ഭീഷണി കൾ എന്നിങ്ങനെ പല വിഷയങ്ങളും സംഭാഷണരൂപത്തിലും അതേസമയം വിജ്ഞാനപ്രദമായും അതിമനോഹരമായി ഈ പ്രഭാഷണങ്ങളിൽ അവതരി പ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ ചാക്രികമായ പ്രക്രിയകളിൽ പക്ഷികൾക്കുള്ള പങ്കും കാർഷികമേഖലക്കും സമ്പദ് വ്യവസ്ഥക്കും അവ നൽകുന്ന, നാമിന്നും പൂർണമായി മനസ്സിലാക്കിയിട്ടില്ലാത്ത, സേവനങ്ങളും മനുഷ്യർ തിരിച്ചറിഞ്ഞു മാനിക്കണം എന്ന് സാലിം അലി പറയുന്നു.
പക്ഷികൾ തന്നെയാണ് ഈ പ്രഭാഷണങ്ങളുടെ പ്രധാന വിഷയം എങ്കിലും എല്ലാ വന്യജീവികളെക്കുറിച്ചും സമകാലിക പരിസ്ഥിതി സംരക്ഷണപ്രശ്നങ്ങളെ ക്കുറിച്ചും സാലിം അലിക്ക് താല്പര്യമുണ്ടായിരുന്നു. ഓരോ പ്രഭാഷണവും ഓരോ ചെറുകഥ പോലെയാണ് നമുക്ക് അനുഭവപ്പെടുക. ആദ്യം മുതൽ അവസാനം വരെ ഒറ്റയടിക്ക് വായിക്കാനുള്ള ഒരു പുസ്തകമല്ല ഇത്. വായനക്കാർക്ക് ഇതിലു ള്ള ഏതു പ്രഭാഷണവും തിരഞ്ഞെടുത്ത്, അതിൽ നിന്ന് അറിവും ആഹ്ലാദവും ഒരുപോലെ നേടാൻ കഴിയും.Write a review on this book!. Write Your Review about കിളിമൊഴി Other InformationThis book has been viewed by users 330 times