Book Name in English : Kunnirangunna Kunjormakal
വായിക്കുന്ന ഏതൊരാളിനെയും ബാല്യത്തിന്‍റെ നിഷ്കളങ്കതയിലേക്കു തിരികെക്കൊണ്ടുപോകുന്ന, വിസ്മയകരമായ രചന. ശ്രീ. തമ്പി ആന്‍റണി എഴുതുന്നു
കുഞ്ഞോര്‍മകള്‍ കുന്നിറങ്ങിവരുന്നതു വായിച്ചപ്പോള്‍, ഞാനും അറിയാതെ എന്‍റെ കഴിഞ്ഞ കാലങ്ങളിലേക്കു പറന്നുപോകുന്നതുപോലെയാണ് അനുഭവപ്പെട്ടത്. ഞാനും കൂടിയുള്‍പ്പെടുന്ന, ഞങ്ങളുടെ കൊച്ചുകൊച്ചു ലോകങ്ങളിലൂടെയുള്ള യാത്ര അവിസ്മരണീയമായിരുന്നു. ഒറ്റവായനയില്‍, വാരിവിതറിയിട്ട കുറേ ഓര്‍മത്തുരുത്തുകളാണെന്നു തോന്നുമെങ്കിലും സൂക്ഷ്മവായനയില്‍, പല തരത്തിലുള്ള പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞുനില്‍ക്കുന്ന പൂന്തോട്ടത്തിന്‍റെ അനന്യകാന്തിയാണു കാണുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിട്ടുള്ള മിനിറോസിന് ഏതു നാടിനേയും നാട്ടുകാരേയും കുറിച്ചു പറയുമ്പോഴും പൊന്‍കുന്നത്തെ നിഷ്കളങ്കയായ പാവാടക്കാരിപ്പെണ്‍കുട്ടിയുടെ മനസ്സ് സൂക്ഷിക്കാന്‍ കഴിയുന്നു; ആ കാഴ്ചപ്പാടു സൂക്ഷിക്കാന്‍ കഴിയുന്നു.
Write a review on this book!. Write Your Review about കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍ Other InformationThis book has been viewed by users 631 times