Book Name in English : Kumaru 26 Manikoor
പല്ലനയാറ്റിലെ ബോട്ടപകടത്തിൽപ്പെട്ടുണ്ടായ കുമാരനാശാന്റെ മരണം കൊലപാതകമായിരുന്നു എന്ന വാർത്ത പല കാലങ്ങളിൽ പലരൂപത്തിൽ ഉയർന്നുവന്നിരുന്നു. ആശാൻ്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെ അന്വേഷണാത്മകവും ഭ്രമാത്മകവുമായി സമീപിക്കുന്ന ഉജ്ജല രചന.
6 സി കേശവൻ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്നകാലത്ത്, മദ്രാസിലെ ആൾവാർപേട്ടിൽനിന്ന് ഒരു കത്തും അപൂർണ്ണമായ ഒരു ആത്മകഥയുടെ കൈയെഴുത്തുപ്രതിയും ഒരു സ്പെഷ്യൽ മെസെഞ്ച്വർ വഴി തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കൊടുത്തുവിട്ടിരുന്നു. അഞ്ചുപേരടങ്ങുന്ന ഒരു രഹസ്യസംഘത്തിന്റെ മാപ്പപേക്ഷയായിരുന്നു അതിലെ ഒൻപതുപേജുള്ള കത്ത്. പല്ലനയാറ്റിൽ ബോട്ടുമറിഞ്ഞ് മരിക്കുമ്പോൾ ആശാന്റെ ബാഗിലുണ്ടായിരുന്നതായി. ഈ അഞ്ചംഗസംഘം സാക്ഷ്യപ്പെടുത്തിയതാണ് അപൂർണ്ണമായ ആത്മകഥ നിയമസഭാസമ്മേളനം നടക്കുന്ന കാലയളവായതുകൊണ്ട്. ആ ദിവസങ്ങളിൽ മുഖ്യമന്ത്രി തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നു. എന്നിട്ടും, പുറത്തുവന്നാൽ ഏറെ ഒച്ചപ്പാടുകൾ സൃഷ്ടിക്കുമായിരുന്ന ആ കത്തും കൂടെയുണ്ടായിരുന്ന ഡോക്യുമെൻ്റും സി കേശവന്റെയോ അദ്ദേഹത്തിന്റെ ഓഫീസിൻ്റെയോ പരിസരത്തുപോലും എത്തിയില്ല. Write a review on this book!. Write Your Review about കുമാരു 26 മണിക്കൂർ Other InformationThis book has been viewed by users 99 times