Book Name in English : Kshethra Mahathmyam
ക്ഷേത്രങ്ങളുടെ ചരിത്രം നമ്മുടെ നാടിന്റെ ചരിത്രംകൂടിയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും മാതമല്ല കലാകാരന്മാരുടെയും കേന്ദ്രംകൂടിയായിരുന്നു ക്ഷേത്രങ്ങള്‍.കാലപ്രവാഹത്താല്‍, നീണ്ടവൈദേശികഅടിമത്വത്തിന്റെ ഫലമായി ക്ഷേത്രങ്ങള്‍ ജീര്ണതയീലായി.അവിടത്തെ ആചാരങ്ങള്‍ കെട്ടുകഥകളായി.നിലനിന്നിരുന്ന പരിമിതങ്ങളായ അനാചാരങ്ങള്‍ പര്വതീകരീക്കപ്പെട്ടു.അന്ധവിശ്വാസത്തിന്റെ കേന്ദ്രങ്ങളെന്ന് മുദ്രകുത്തപ്പെട്ടു.എന്നാല്‍ മാറ്റത്തിന്റെ ശംഖൊലി നമ്മുടെ ക്ഷേത്രങ്ങളിലും എത്തി.ഉയര്‍ത്തെഴുന്നേറ്റ വിശ്വാസികള്‍ ‘ഇരുമ്പുലക്ക’ യല്ലാത്ത അനാചാരങ്ങള്‍ പിഴുതുമാറ്റി. ‘തെറിപാട്ടു’കള്‍ക്ക് പകരം ഭക്തിഗാനങ്ങള്‍ മുഴക്കി. ക്ഷേത്രസങ്കേതങ്ങള്‍ വീണ്ടും ഭക്തന്മാരുടെ അഭയകേന്ദ്രമായിരിക്കുന്നു. ക്ഷേത്രത്തിന്റെ ചരിത്രം,ഐതിഹ്യം,ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയറിയാനുള്ള ഉത്സുകത സാര്‍വത്രികമായിരിക്കുന്നു. ആ ഒരു മോഹത്തിന്റെ സാക്ഷാത്കാരമാണ്. ഈ ലഘുഗ്രന്ഥത്തിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്.കൊല്ലുര്‍ മൂകാംബിക ക്ഷേത്രം മുതല്‍ ഓച്ചിറ പരബ്രഹ്മം വരെയുള്ള ക്ഷേത്രങ്ങളിലെ തീര്ഥയാത്രയിലൂടെ.Write a review on this book!. Write Your Review about ക്ഷേത്രമാഹാത്മ്യം Other InformationThis book has been viewed by users 2492 times