Book Name in English : Khalil Gibran Kathakal
കാൽപ്പനികതയുടെ വിശ്വസൗന്ദര്യവും ജ്വലിക്കുന്ന കോപാഗ്നിയും സർഗ്ഗാത്മകതയുടെ ഔന്നത്യവും പൗരസ്ത്യദർശന ത്തിന്റെ മിന്നൽപിണരും വിശ്വമാനവികതയുടെ കൊടിയടയാളവും ജിബ്രാൻ സൃഷ്‌ടികളിൽ നിറഞ്ഞുനിൽക്കുന്നു. കിഴക്കിന്റെയും പടിഞ്ഞാറിൻ്റെയും ദാർശനികമായ ഒത്തുചേരലും ദൈവീക ആത്മാക്കളുടെ സങ്കീർത്തനവും ഖലീൽ ജിബ്രാനി ലൂടെ വായനക്കാർ അനുഭവിച്ചറിയുന്നു.
പരിഭാഷകനായ ഡോക്ടർ റഷീദ് പാനൂർ ആധുനിക സാഹിത്യ വും അസ്തിത്വദർശനവും എന്ന വിഷയത്തിൽ കേരളാ സാ ഹിത്യ അക്കാദമിയുടെ സി.ബി. കുമാർ അവാർഡ് ജേതാവും ഒ.വി. വിജയനെക്കുറിച്ചുള്ള പഠനത്തിന് ഒ.വി. വിജയൻ സ്മരക അവാർഡും നേടിയ പ്രശസ്‌ത മലയാള സാഹിത്യ നിരൂപകനാണ്.
Write a review on this book!. Write Your Review about ഖലീൽ ജിബ്രാൻ കഥകൾ Other InformationThis book has been viewed by users 8 times