Book Name in English : Godoye Kathu
ലോകനാടകവേദിയിലെ ഒരു മഹാസംഭവമാണ് സാമുവൽ ബെക്കറ്റിന്റെ ഗോദൊയെ കാത്ത്. പതിവനുസരിച്ചുള്ള ഒരു കഥയോ കഥാപാത്രങ്ങളോ ഈ നാടകത്തിലില്ല. ഓരോ സംഭവവും ഓരോ പദവും ശൂന്യതയുടെയും മടുപ്പിന്റെയും യാന്ത്രികശീലങ്ങളുടേതുമായ ആധുനിക ലോകത്തിന്റെ അനുഭവമായി മാറുന്നു. അജ്ഞാതനായ ഗോദൊയെ കാത്തിരിക്കുന്നതിലൂടെ ലക്ഷ്യമുണ്ടാക്കാൻ ശ്രമിക്കുകയും, പ്രവൃത്തികളുടെയും ശീലങ്ങളുടെയും ഓർമ്മകളിലൂടെ അനുഭവങ്ങൾക്ക് അർത്ഥ മുണ്ടാക്കാൻ ശ്രമിക്കുകയുമാണ് നാടക ത്തിലെ കഥാപാത്രങ്ങളായ വ്ളാഡിമറും എസ്ട്രാഗണും. മനുഷ്യൻ അവന്റെ പീഡകളോടു നടത്തുന്ന ആത്മസമരത്തിന്റെ തീവ്രവും ദാർശനികവുമായ ഒരു രംഗരേഖയായ ഈ നാടകം എക്കാലത്തെയും ലോകക്ലാസിക്കുകളിലൊന്നാണ്.Write a review on this book!. Write Your Review about ഗൊദൊയെ കാത്ത് Other InformationThis book has been viewed by users 1297 times