Book Name in English : chithrasoothram
ഉദ്ദേശം 1500 വർഷം മുമ്പ് സംസ്കൃതത്തിൽ രചിക്കപ്പെട്ട വിഷ്ണു ധർമ്മോത്തരപുരാണം എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗമാണ് ചിത്രകലയെപ്പറ്റി വിവരിക്കുന്ന ചിത്രസൂത്രം. ഒൻപത് അദ്ധ്യായങ്ങളിലായി 287 ചെറിയ ശ്ലോകങ്ങളും രണ്ടാമദ്ധ്യായത്തിൽ ഏതാനും ഗദ്യവുമാണ് ഇതിലടങ്ങിയിരിക്കുന്നത്. ചിത്രകലയെപ്പറ്റി ചിത്രസൂത്രത്തിൽ പറഞ്ഞിട്ടുള്ളതുപോലെ വിശദമായി പ്രതിപാദിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥമില്ല. ചിത്രകല എന്ത്, എന്തിന്, അതിന്റെ ഉദ്ദേശ്യം,ലക്ഷ്യം,ധർമ്മം, ചിത്രകാരൻ, ആസ്വാദകർ, മറ്റു കലകളുമായുള്ള ബന്ധം തുടങ്ങി നൂറുനൂറു ചോദ്യങ്ങൾക്ക് ഈ പുസ്തകം ഉത്തരം നല്കുന്നു. യഥാർത്ഥ ഭാരതീയചിത്രകലയെ മനസ്സിലാക്കാൻ ചിത്രസൂത്രം പ്രയോജനപ്പെടും.Write a review on this book!. Write Your Review about ചിത്രസൂത്രം Other InformationThis book has been viewed by users 677 times