Book Name in English : Chekuthaanum Oru Penkidaavum
പതിനൊന്ന് സ്വര്‍ണ്ണക്കട്ടികളും ഒരു നോട്ടുബൂക്കുമായി അപരിചിതനായ ഒരാള്‍ വിസ്‌കാസ് ഗ്രാമത്തിലെത്തുന്നു.തന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിനുത്തരം തേടിയായിരുന്നു അയാളുടെ വരവ്. മനുഷ്യര്‍ നല്ലവരോ ചെകുത്താന്മാരോ.? ഇതിനുത്തരം ലഭിക്കാനുള്ള പരീക്ഷണം നടത്താനായിരുന്നു ശാന്തമായ ആ ഗ്രാമത്തിലേക്ക് അയാളെത്തിയത്. വേദനാജനകമായ ഒരു പൂര്‍വ്വകാലമായിരുന്നു ഇതിനായി അയാളെ പ്രേരിപ്പിച്ചത്. ഇതിനിടയില്‍ സന്തോഷം തേടിനടന്ന ഷാന്റാല്‍ എന്ന പെണ്‍കുട്ടിയെ അയാള്‍ തന്റെ കൂട്ടാളിയായി തിരഞ്ഞെടുത്തു. പിന്നീട് ആ ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും ജീവിതം, മരണം, അധികാരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. മാത്രമല്ല ഓരോരുത്തരും സ്വന്തം വഴി തെരഞ്ഞടുക്കേണ്ടതായും വന്നു..
മനുഷ്യജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും, ഒരോ മനുഷ്യന്റെയും ആത്മാവിലുള്ള ഇരുട്ടും വെളിച്ചവും തമ്മിലുള്ള ഏറ്റുമുട്ടലുകളുമാണ് ലോകപ്രശസ്ത സാഹിത്യകാരന്‍ പൗലോകൊയ്‌ലോ തന്റെ കൃതികളിലൂടെ വെളിപ്പെടുത്തുന്നത്.Write a review on this book!. Write Your Review about ചെകുത്താനും ഒരു പെണ്‍കിടാവും Other InformationThis book has been viewed by users 3310 times