Image of Book ചെക്കോവിന്റെ ഏകാങ്കങ്ങള്‍
  • Thumbnail image of Book ചെക്കോവിന്റെ ഏകാങ്കങ്ങള്‍

ചെക്കോവിന്റെ ഏകാങ്കങ്ങള്‍

ISBN : 9788182653306
Language :Malayalam
Edition : 2012
Page(s) : 110
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Checkovinte Ekankangal

പ്രശസ്ത റഷ്യന്‍ എഴുത്തുകാരനായ ആന്റണ്‍ ചെക്കോവിന്റെ തിരഞ്ഞെടുത്ത ഏകാങ്കങ്ങളുടെ സമാഹാരം. എഴുത്തുജീവിതത്തിന്റെ പലകാലങ്ങളിലായി എഴുതപ്പെട്ട ഈ ഹാസരൂപകങ്ങള്‍ അരങ്ങില്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ രീതിയിലാണ് മലയാളത്തിലാക്കിയിട്ടുള്ളത്. പരിഭാഷകനായ മധുമാസ്റ്ററുടെ വാക്കുകളില്‍ ’’അരങ്ങില്‍ ഇവ ആടിത്തിമിര്‍ക്കാം. പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്താം. ഏകാന്തതയുടെ അനുഗൃഹീതനിമിഷങ്ങളില്‍ ഒരു തുള്ളിക്കണ്ണുനീര് വീഴ്ത്താം. അതിനാല്‍ ഈ ഭാഷാന്തരം അരങ്ങിനു വേണ്ടിയുള്ളതാണ്. നടീനടന്മാര്‍ക്കുള്ളതാണ്. ആ ഒരു കണ്ണിലൂടെയാണ് ചെക്കോവിയന്‍ ഭാഷയ്ക്ക് സമവാക്യം കണ്ടെത്തിയത്.’’
തന്റെ ഭാര്യയുടെ ഭര്‍ത്താവായ ഒരാള്‍ കുടുംബജീവിതത്തില്‍ അനുഭവിക്കുന്ന ശൂന്യത ആത്മഭാഷണത്തിലൂടെ അവതരിപ്പിക്കുന്ന ദ് ഈവിള്‍സ് ഓഫ് റ്റുബാക്കോ; അസഭ്യവും അതിവിചിത്രവുമെന്ന് വിശേഷിപ്പിച്ച് സെന്‍സര്‍മാര്‍ പ്രദര്‍ശനം നിഷേധിച്ച ഏറെ പ്രസിദ്ധമായ ദ് ബെയര്‍; തരംതാണതും വിരസവുമെന്ന് ചെക്കോവിന് സ്വയം തോന്നിയെങ്കിലും പ്രേക്ഷകരുടെ നിര്‍ത്താത്ത പൊട്ടിച്ചിരിയാല്‍ നാടകശാലകളെ കുലുക്കിമറിച്ച ദ് പ്രൊപോസല്‍; അന്നത്തെ റഷ്യന്‍ സാമൂഹികാചാരങ്ങളില്‍ നിലനിന്നിരുന്ന മൂല്യരാഹിത്യങ്ങളെ നിശിതമായി പരിഹസിക്കുന്ന ദ് വെഡ്ഡിങ്; ഒരു ബാങ്കിന്റെ വാര്‍ഷികാഘോഷവേളയില്‍ നടക്കുന്ന ബഹളങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന ദ് സെലിബ്രേഷന്‍ എന്നിങ്ങനെ പ്രശസ്തങ്ങളായ രചനകള്‍.
Write a review on this book!.
Write Your Review about ചെക്കോവിന്റെ ഏകാങ്കങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2410 times

Customers who bought this book also purchased