Book Name in English : Janmantharangalkkappuram
നോബൽ സമ്മാനജേതാവായ അബ്ദുൾറസാഖ് ഗുർനയുടെ ജന്മാന്തരങ്ങൾക്കപ്പുറം എന്ന നോവലിന്റെ പശ്ചാത്തലം കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയാണ്. ഒന്നാം ലോകമഹായുദ്ധത്തിനും വളരെ മുമ്പ് നടന്ന കഥയാണിത്. അക്കാലത്ത് ജർമ്മൻ അധിനിവേശത്തിലായിരുന്ന ആഫ്രിക്കൻ പ്രവിശ്യകളിൽ അധികമാരും അറിയാത്തതും പറയപ്പെടാത്തതുമായ ഒരു കാലഘട്ടം. അധികാരിവർഗ്ഗങ്ങളുടെ ക്രൂരതകളും കച്ചവടതന്ത്രങ്ങളും. അവർക്കെതിരെ പോരാടേണ്ടി വരുന്ന ആഫ്രിക്കൻ വംശജരായ കൂലിപ്പട്ടാളക്കാരുടെ ദയനീയ ജീവിതചിത്രങ്ങൾ. ഖലീഫ, ആഫിയ, ഹംസ, ഇലിയാസ് തുടങ്ങിയ കഥാപാത്രങ്ങളെ ചേർത്തുപിടിച്ച്, ഒരു ജനതതിയുടെ കഥ പറയുകയാണ് ഗുർന. ഇന്ത്യയിലെ ഗുജറാത്തിൽനിന്നാണ് ഖലീഫയുടെ പിതാവായ കാസിം കപ്പൽ കയറി ആഫ്രിക്കയിലെത്തി എന്നത് രാജ്യാന്തരകുടിയേറ്റങ്ങളുടെ ആദ്യകാലചരിത്രമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മൂന്നിലേറെ തലമുറകളുടെ കഥ പറയുന്ന ഈ കൃതി വിശാലമായ കാൻവാസിൽ, വായനാസുഖം നഷ്ടപ്പെടുത്താതെ, തികഞ്ഞ കൈയടക്കത്തോടെയാണ് ഗുർന ആഖ്യാനം ചെയ്തിട്ടുള്ളത്.Write a review on this book!. Write Your Review about ജന്മാന്തരങ്ങൾക്കപ്പുറം Other InformationThis book has been viewed by users 748 times