Book Name in English : Jinnu Paranja Katha
ആയിരത്തൊന്നു രാവുകളോളം മനോഹരമായ നോവൽ
ജിന്നും മനുഷ്യനും കഥാപാത്രങ്ങളാകുന്ന വിസ്‌മയകഥയാണിത്. ഒരു ജിന്നും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെയും കഥ
ഉന്മാദത്തിന്റെ ഏഴാമാകാശത്ത് പറന്നു നടക്കുന്ന ഒരു യുവാവ് ജീവിതം അവസാനിപ്പിക്കാനായി കടലിൽ ചാടിയിട്ടും മരണപ്പെടുന്നില്ല. നല്ലവനായ ജിന്നവനെ രക്ഷിക്കുന്നു. ജിന്ന് അവനോട് തന്റെ കഥ പറയുന്നു. ഭൂമിയിലേക്ക് നാട് കടത്തപ്പെട്ട ജിന്നിൻ്റെ വേദന മനസ്സിലാക്കിയ യുവാവ് ജിന്നിന് അവൻ്റെ പ്രണയിനിയെ സ്വന്തമാക്കുവാനും ജിന്നുകളുടെ ലോകത്തേക്ക് മടങ്ങുവാനുമായി അവൻ്റെ നഷ്ടപ്പെട്ട മൂന്ന് സാധനങ്ങൾ വീണ്ടെടുത്ത് കൊടുക്കാം എന്ന് വാക്ക് നൽകുന്നു.
ആ വാക്ക് പാലിക്കാനായി യുവാവ് നടത്തുന്ന അത്ഭുതയാത്രയാണ് ഈ നോവൽ. കടലിൻ്റെ അടിയിലെ അതിശയങ്ങളും സൂര്യപ്രകാശം പോലും കടന്നു ചെല്ലാത്ത വിദൂര മലമടക്കുകളിലെ മനുഷ്യൻ കാണാത്ത അത്ഭുത കാഴ്ചകളും ഭൂമിക്കുള്ളിലെ അമ്പരിപ്പിക്കുന്ന വിവരണങ്ങളുമായി വായനക്കാരെ ആകാംഷയുടെ പരകോടിയിൽ എത്തിക്കുന്ന നോവൽ ശില്പമാണ് ജിന്ന് പറഞ്ഞ കഥ.Write a review on this book!. Write Your Review about ജിന്ന് പറഞ്ഞ കഥ Other InformationThis book has been viewed by users 163 times